പരമ്പരയിലുട നീളം ഇംഗ്ലണ്ടിന്റെ  ബാസ്‌ബോള്‍ ശൈലി വിമര്‍ശിക്കപ്പെട്ടിരുന്നു. ബാസ്‌ബോളാണ് ഇംഗ്ലണ്ടിനെ ചതിച്ചതെന്നുള്ള ചോദ്യം ഉയരുന്നുണ്ട്. ഇതിനെല്ലാമുള്ള മറുപടി നല്‍കുയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്. 

ധരംശാല: ഇന്ത്യക്കെതിരെ അഞ്ചാം ടെസ്റ്റില്‍ കനത്ത തോല്‍വിയാണ് ഇംഗ്ലണ്ട് നേടിട്ടത്. ഇന്നിംഗ്‌സിലും 64 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. ഇതിതോടെ പരമ്പര 4-1ന് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. പരമ്പരയിലുട നീളം ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലി വിമര്‍ശിക്കപ്പെട്ടിരുന്നു. ബാസ്‌ബോളാണ് ഇംഗ്ലണ്ടിനെ ചതിച്ചതെന്നുള്ള ചോദ്യം ഉയരുന്നുണ്ട്. ഇതിനെല്ലാമുള്ള മറുപടി നല്‍കുയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്. 

സ്റ്റോക്‌സിന്റെ വാക്കുകള്‍... ''പരാജയം ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കും. ഇതില്‍ നിന്ന് പടിക്കാന്‍ ഏറെയുണ്ട്. പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരെ സ്വന്തം നാട്ടില്‍ പരമ്പര വരാനിരിക്കുന്നു. എങ്കിലും ഞാന്‍ തൃപ്തനല്ല, നിരാശനാണ്. ടീമിനെ എഴുതിത്തള്ളാനാവില്ല. തോല്‍വിയുടെ കാരണം ഇന്ത്യന്‍ യുവതാരങ്ങളുടെ പ്രകടനം തന്നെയാണ്. സീനിയര്‍ താരങ്ങള്‍ ഇല്ലാതിരുന്നിട്ട് പോലും പരമ്പര ആധിപത്യം കാണിക്കാന്‍ അവര്‍ക്കായി. ഇന്ത്യന്‍ ടീമിന്റെ ആഴമാണ് പരമ്പരയില്‍ കണ്ടത്. ആ ആദ്യ കളി മുതല്‍ ഇന്ത്യ വളരെ മികച്ച ടീമായിരുന്നു.'' സ്‌റ്റോക്‌സ് വ്യക്തമാക്കി.

ടീമിനെ കാര്യത്തില്‍ നിരാശനാണെന്ന് സ്‌റ്റോക്‌സ് പറഞ്ഞു. ''ഞാന്‍ വളരെ നിരാശനാണ്, ടീമിന്റെ കാര്യത്തിലും അങ്ങനെ തന്നെ. കാരണം ഈ പര്യടനത്തില്‍ നന്നായി കഠിനാധ്വാനം ചെയ്തു. എന്നിട്ടും എത്തിപിടിക്കാനായില്ല. മികച്ച രീതിയില്‍ തന്നെ ആരംഭിക്കാനായി. പക്ഷേ പരമ്പര 1-4 ന് തോറ്റു. ഇന്ത്യ അസരങ്ങളെല്ലാം മുതലെടുത്തു. മികച്ച ടീമായിരുന്നു ഇന്ത്യ. പന്ത് കൊണ്ടോ ബാറ്റുകൊണ്ടോ ഞങ്ങള്‍ മുന്നിലെത്തിയപ്പോഴെല്ലാം തിരിച്ചടിക്കാന്‍ അവര്‍ക്കായി. ഞങ്ങളുടെ ശൈലിയെ പ്രതിരോധിക്കാന്‍ അവര്‍ക്ക് സാധിച്ചു. ബാസ്‌ബോള്‍ എന്താണെന്ന് പലരും ചോദിക്കുന്നു. ബാസ്‌ബോള്‍ ശൈലിയില്‍ കളിക്കാന്‍ താരങ്ങള്‍ കുറച്ചുകൂടെ മികച്ച പ്രകടനം നേടത്തേണ്ടതായിവരും. ഭാവിയില്‍ താരങ്ങളെ കൂടുതല്‍ പ്രചോദിപ്പിക്കുമെന്നും അവരെല്ലാം ഞങ്ങളെക്കാള്‍ മികച്ച ക്രിക്കറ്റര്‍മാര്‍ ആകുമെന്നും പ്രതീക്ഷിക്കാം.'' സ്‌റ്റോക്‌സ് കൂട്ടിചേര്‍ത്തു.

ജെയിംസ് ആന്‍ഡേഴ്‌സണെ പ്രകീര്‍ത്തിക്കാനും സ്‌റ്റോക്‌സ് മറന്നില്ല. ''അദ്ദേഹം മുന്നില്‍ നിന്ന് നയിക്കുന്നു. ആന്‍ഡേഴ്‌സണ്‍ റെക്കോര്‍ഡുകള്‍ക്ക് വേണ്ടിയല്ല കളിക്കുന്നത്. അവന്‍ തന്റെ ടീമംഗങ്ങള്‍ക്കും ഇംഗ്ലണ്ടിനും വേണ്ടിയാണ്. ഫാസ്റ്റ് ബൗളിംഗിന്റെയും അവിശ്വസനീയമായ ഒരു അംബാസഡര്‍ മാത്രമാണ് അദ്ദേഹം. ഒരു നല്ല പേസര്‍ ആകണമെങ്കില്‍ ഞാന്‍ ആരെ മാതൃകയാക്കണം എന്ന് ആരെങ്കിലും ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ ആദ്യം പറയുന്ന പേര് ജിമ്മി ആന്‍ഡേഴ്‌സണ്‍ എന്നായിരുന്നു.'' സ്‌റ്റോക്‌സ് കൂട്ടിചേര്‍ത്തു.

വീണ്ടും സജന സജീവന്‍! ബൗള്‍ഡായത് ഗുജറാത്തിന്റെ ഓസീസ് ഇതിഹാസം; മുംബൈ ഇന്ത്യന്‍സ് താരത്തിന്റെ പന്ത് കാണാം

ധരംശാലയില്‍ അഞ്ച് വിക്കറ്റ് നേടിയ ആര്‍ അശ്വിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ സാധിച്ചിരുന്നത്. പ്രധാന താരങ്ങള്‍ ഇല്ലാതിരുന്നിട്ടും പിന്നീടുള്ള നാല് ടെസ്റ്റുകളും ജയിക്കാന്‍ ഇന്ത്യക്കായി. കുല്‍ദീപ് യാദവാണ് മത്സരത്തിലെ താരമായത്. അഞ്ച് ടെസ്റ്റില്‍ 712 റണ്‍സ് അടിച്ചുകൂട്ടിയ യശസ്വി ജെയ്‌സ്വാള്‍ പരമ്പരയിലെ താരവുമായി.