രഹാനെ മാത്രമല്ല, സര്‍ഫറാസ് ഖാന്‍, അര്‍മാന്‍ ജാഫര്‍, ശിവം ദുബെ, ധവാല്‍ കുല്‍ക്കര്‍ണി, തുഷാര്‍ ദേഷ്പാണ്ഡെ എന്നിവരും മുംബൈ ടീമിലുണ്ട്. തുമ്പയില്‍ രണ്ട് രഞ്ജി മത്സരങ്ങളാണ് നടക്കുന്നത്.

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ അടുത്ത മത്സരം മുബൈക്കെതിരെ. ഈ മാസം 19ന് തുമ്പ, സെന്റ് സേവ്യേഴ്സ് കൊളേജ് ഗ്രൗണ്ടിലാണ് മത്സരം. ഐപിഎല്‍ റോയല്‍സിന്റെ ഇപ്പോഴത്തെ ക്യാപ്റ്റന്‍ സഞ്ജു സാംസണും മുന്‍ നായകന്‍ അജിന്‍ക്യ രഹാനെയും നേര്‍ക്കുന്നേര്‍ വരുന്ന മത്സരം കൂടിയാണിത്. കേരളത്തെ നയിക്കുന്നത് സഞ്ജുവും മുംബൈയുടെ നായകന്‍ രഹാനെയുമാണ്. സഞ്ജുവാകട്ടെ രഹാനെയ്ക്ക് കീഴില്‍ രാജസ്ഥാന് റോയല്‍സില്‍ കളിച്ചിട്ടുമുണ്ട്. തുമ്പയില്‍ ഇരുവരുടേയും പ്രകടനം നേരിട്ട് കാണാനുള്ള അവസരം ആരാധകര്‍ക്കുണ്ടാവും.

രഹാനെ മാത്രമല്ല, സര്‍ഫറാസ് ഖാന്‍, അര്‍മാന്‍ ജാഫര്‍, ശിവം ദുബെ, ധവാല്‍ കുല്‍ക്കര്‍ണി, തുഷാര്‍ ദേഷ്പാണ്ഡെ എന്നിവരും മുംബൈ ടീമിലുണ്ട്. തുമ്പയില്‍ രണ്ട് രഞ്ജി മത്സരങ്ങളാണ് നടക്കുന്നത്. രണ്ടാമത്തത്, ഫെബ്രുവരി ഒമ്പതിന് പശ്ചിമ ബംഗാളിനെതിരെയാണ്. ബംഗാള്‍ ടീമിനെ നയിക്കുന്നത് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയാണ്. മുഹമ്മദ് ഷമിയുടെ സഹോദരന്‍ മുഹമ്മദ് കൈഫ്, ഇഷാന്‍ പോറല്‍, ആകാഷ് ദീപ് തുടങ്ങിയവരും ബംഗാള്‍ ടീമിലുണ്ട്.

നേരത്തെ, ഉത്തര്‍ പ്രദേശിനെതിരായ ഒരു മത്സരത്തിന് ആലപ്പുഴ എസ് ഡി കൊളേജ് വേദിയായിരുന്നു. മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. അതേസമയം മുംബൈയുടെ ശിവം ദുബെയും കേരളത്തിന്റെ സഞ്ജു സാംസണും ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പമാണ്. അഫ്ഗാനിസ്ഥാനെതിരായ മത്സരം 17നാണ് അവസാനിക്കുക. ശേഷം ഇരുവതും അതാത് ടീമിനൊപ്പം ചേരുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഗ്രൂപ്പ് ബിയില്‍ അസം, ബിഹാര്‍, ഛത്തീസ്ഗഢ്, ആന്ധ്രാ പ്രദേശ് എന്നിവരാണ് മറ്റു ടീമുകള്‍. ഇതില്‍ യുപി, അസം എന്നിവര്‍ക്കെതിരായ മത്സരമാണ് അവസാനിച്ചത്. 

മുംബൈക്കെതിരായ മത്സരത്തിന് ശേഷം 26ന് ബിഹാറിനെതിരെ എവേ ഗ്രൗണ്ടില്‍ നാലാം മാച്ചിന് കേരളമിറങ്ങും. ഫെബ്രുവരി രണ്ടിന് ഛത്തീസ്ഗഢിനേയും കേരളം എവേ ഗ്രൗണ്ടില്‍ കേരളം നേരിടും. ഫെബ്രുവരി ഒമ്പതിന് ബംഗാളിനെതിരെ തുമ്പയില്‍ വീണ്ടും കേരളം ഇറങ്ങും. 16ന് ആന്ധ്രയ്ക്കെതിരെ കേരളത്തിന്റെ അവസാന മത്സരം. വിശാഖപട്ടണമാണ് വേദിയാവുക.

സിഎസ്‌കെ ആരാധകര്‍ക്ക് വേണ്ടി ഡെവോണ്‍ കോണ്‍വെ തമിഴ് പറയുന്നു! വൈറല്‍ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍