സയ്യിദ് മുഷ്താഖ് അലി ടി20യിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷമാണ് കേരളം ഇറങ്ങുന്നത്. സഞ്ജു സാംസണിന്റെ കീഴില്‍ ഇറങ്ങിയ കേരളം ഗ്രൂപ്പ്ഘട്ടത്തില്‍ പുറത്തായിരുന്നു.

ബംഗളൂരു: കേരളം- ഒഡീഷ വിജയ് ഹസാരെ ട്രോഫി മത്സരത്തിന്റെ ടോസ് വൈകും. നനഞ്ഞ ഔട്ട്ഫീല്‍ഡ് കാരണം ഇതുവരെ ടോസിടാന്‍ സാധിച്ചിട്ടില്ല. ഇന്നാണ് മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. സയ്യിദ് മുഷ്താഖ് അലി ടി20യിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷമാണ് കേരളം ഇറങ്ങുന്നത്. സഞ്ജു സാംസണിന്റെ കീഴില്‍ ഇറങ്ങിയ കേരളം ഗ്രൂപ്പ്ഘട്ടത്തില്‍ പുറത്തായിരുന്നു. എന്നാല്‍ വിജയ് ഹസാരെയില്‍ സച്ചിന്‍ ബേബിയാണ് കേരളത്തെ നയിക്കുന്നത്.

വിഷ്ണു വിനോദാണ് കേരളത്തിന്റെ വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ താരലേലത്തില്‍ സച്ചിന്‍ ബേബി, വിഷ്ണു, മുഹമ്മദ് അസറുദ്ദീന്‍ തുടങ്ങിയ താരങ്ങളെ വിവിധ ടീമുകള്‍ തിരഞ്ഞെടുത്തിരുന്നു. അതുകൊണ്ടുതന്നെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് ഇവരുടെയെല്ലാം ഉത്തരവാദിത്തമാണ്. ഗ്രൂപ്പ് സിയിലാണ് കേരളം കളിക്കുന്നത്. ഒഡീഷയ്ക്ക് പുറമെ റെയ്ല്‍വേസ്, ഉത്തര്‍ പ്രദേശ്, ബീഹാര്‍, കര്‍ണാടക എന്നിവരും കേരളത്തിനൊപ്പമുണ്ട്.

കേരള ടീം ഇവരില്‍ നിന്ന്: റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, സച്ചിന്‍ ബേബി, എം ഡി നിതീഷ്, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അസറുദ്ദീന്‍, എസ് ശ്രീശാന്ത്, എസ് മിഥുന്‍, വിനൂപ് മനോഹരരന്‍, സല്‍മാന്‍ നിസാര്‍, രോഹന്‍ കുന്നുമ്മല്‍, സിജോമോന്‍ ജോസഫ്, വത്സല്‍ ഗോവിന്ദ്, എന്‍ പി ബേസില്‍, കെ റോജിത്.