റായ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ അത്ര നല്ലതല്ല കേരളത്തിന്റെ തുടക്കം. തുടക്കത്തില്‍ തന്നെ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. റണ്‍സെടുക്കും മുമ്പ് രോഹന്‍ കുന്നുമ്മലിനെ രവി കിരണ്‍ ബൗള്‍ഡാക്കി.
റായ്പൂര്‍: രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിനെതിരായ മത്സരത്തില്‍ കേരളം ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഛത്തീസ്ഗഡ് ക്യാപ്റ്റന്‍ അമന്‍ദീപ് ഖാരെ കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ടീമില്‍ തിരിച്ചെത്തി. മൂന്ന് മാറ്റങ്ങളാണ് കേരളം വരുത്തിയത്. സഞ്ജു തിരിച്ചെത്തിയപ്പോള്‍ അക്ഷയ് ചന്ദ്രന്‍ പുറത്തായി. വിഷ്ണു രാജിന് പകരം മുഹമ്മദ് അസറുദ്ദീന്‍ വിക്കറ്റ് കീപ്പറാവും. ആനന്ദ് കൃഷ്ണനും സ്ഥാനം നഷ്ടമായി. സീനിയര്‍ താരം രോഹന്‍ പ്രേം തിരിച്ചെത്തി.
റായ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ അത്ര നല്ലതല്ല കേരളത്തിന്റെ തുടക്കം. തുടക്കത്തില്‍ തന്നെ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. റണ്‍സെടുക്കും മുമ്പ് രോഹന്‍ കുന്നുമ്മലിനെ രവി കിരണ്‍ ബൗള്‍ഡാക്കി. ഇപ്പോള്‍ ജലജ് സക്‌സേന (0), രോഹന്‍ പ്രേം (4) എന്നിവരാണ് ക്രീസില്‍.
ഗ്രൂപ്പ് ബിയില്‍ കേരളം ബിഹാറിനും താഴെ ഏഴാം സ്ഥാനത്താണ്. അസം മാത്രമാണ് കേരളത്തിന് പിന്നില്‍. നാല് മത്സരങ്ങളില്‍ മൂന്ന് സമനിലയാണ് കേരളത്തിന്. ഒരു തോല്‍വിയും. നാല് പോയിന്റ് മാത്രമാണ് ടീമിനുള്ളത്. ഇതുള്‍പ്പെടെ മൂന്ന് മത്സരങ്ങാണ് ഇനി കേരളത്തിന് അവശേഷിക്കുന്നത്. ഇത് മൂന്നും ജയിച്ചാല്‍ പോലും കേരളം നോക്കൗട്ടിലെത്തുമോ എന്ന് കണ്ടറിയണം.
കേരളം: രോഹന്‍ കുന്നുമ്മല്‍, ജലജ് സക്‌സേന, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, ശ്രേയസ് ഗോപാല്‍, നിതീഷ് എം ഡി, ബേസില്‍ തമ്പി, അഖിന്‍ സത്താര്‍.
അവസാനം ബിഹാറിനെ കളിച്ച മത്സരം സമനിലയില്‍ ആയിരുന്നു. 150 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തിരിക്കെ സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. 109 റണ്‍സുമായി പുറത്താകാതെ നിന്ന സച്ചിന്‍ ബേബിയാണ് കേരളത്തെ തകരാതെ കാത്തത്. ബിഹാറിന് വേണ്ടി അഷുതോഷ് അമന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 227നെതിരെ ബിഹാര്‍ 377 റണ്‍സ് നേടിയിരുന്നു. മത്സരം സമനിലയില്‍ ആയതോടെ ഗ്രൂപ്പ് ബിയില്‍ കേരളം ബിഹാറിനും താഴെ ഏഴാം സ്ഥാനത്തേക്ക് വീണു. അസം മാത്രമാണ് കേരളത്തിന് പിന്നില്‍.
വിരാട് കോലി എനിക്ക് മകനെ പോലെ! വിവാദ പ്രസ്താവനയില്‍ യൂടേണ്‍ എടുത്ത് മുന്‍ സെലക്റ്റര്‍ ചേതന്‍ ശര്‍മ
