Asianet News MalayalamAsianet News Malayalam

അയര്‍ലന്‍ഡിനെ എക്കാലത്തേയും മികച്ച ക്രിക്കറ്റ് താരം, കെവിന്‍ ഒബ്രയാന്‍ ഇനി ഏകദിനത്തിനില്ല

114 വിക്കറ്റും താരത്തിന്‍രെ അക്കൗണ്ടിലുണ്ട്. അയര്‍ലന്‍ഡിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും കെവിന്‍ തന്നെ. രണ്ട് സെഞ്ചുറിയും താരം അക്കൗണ്ടില്‍ ചേര്‍ത്തു.

kevin o'brien Ireland's hero, retires from ODI cricket
Author
Southampton, First Published Jun 18, 2021, 9:27 PM IST

സതാംപ്ടണ്‍: അയര്‍ലന്‍ഡ് ഓള്‍റൗണ്ടര്‍ കെവിന്‍ ഒബ്രയാന്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 37കാരനായ കെവിന്‍ 153 ഏകദിനങ്ങളില്‍ നിന്ന് 3618 റണ്‍സ് നേടിയിട്ടുണ്ട്. 114 വിക്കറ്റും താരത്തിന്‍രെ അക്കൗണ്ടിലുണ്ട്. അയര്‍ലന്‍ഡിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും കെവിന്‍ തന്നെ. രണ്ട് സെഞ്ചുറിയും താരം അക്കൗണ്ടില്‍ ചേര്‍ത്തു.

kevin o'brien Ireland's hero, retires from ODI cricket

2011 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിനെ നേടിയ സെഞ്ചുറി ക്രിക്കറ്റ് ലോകം മറക്കാനിടയില്ല. ബംഗ്ലൂരില്‍ 113 റണ്‍സാണ് കെവിന്‍ നേടിയത്. 50 പന്തില്‍ താരം സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. ലോകകപ്പിലെ വേഗമേറിയ സെഞ്ചുറിയാണിത്. ഇന്നും റെക്കോഡായി അവശേഷിക്കുന്നു. അന്ന് അയര്‍ന്‍ഡിനെ വിജയത്തിലെത്തിക്കാനും കെവിനായി. ഇംഗ്ലണ്ടിന്റെ 327 റണ്‍സ് അയര്‍ലന്‍ഡ് 49.1 ഓവറില്‍ മറികടന്നു.

15 വര്‍ഷം നീണ്ട ഏകദിന കരിയറിനാണ് കെവിന്‍ വിരാമമിടുന്നത്. മൂന്ന് ലോകകപ്പുകളില്‍ അയര്‍ലന്‍ഡിനായി കളിച്ചു. രാജ്യത്തിന് വേണ്ടി ഇത്രയും മത്സരങ്ങളില്‍ കളിക്കാനതില്‍ അഭിമാനമുണ്ടെന്ന് താരം പ്രസ്താവനയില്‍ പറഞ്ഞു. ''2006ല്‍ അരങ്ങേറ്റത്തിന് ശേഷം ടീമിനൊടൊപ്പം മറക്കാനാവാത്ത ഒരുപാട് നിമിഷങ്ങളുണ്ടായി. എന്നാല്‍ ടി20 ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. 18 മാസത്തിനിടെ രണ്ട് ടി20 ലോകകപ്പുകളാണ് വരാന്‍ പോകുന്നത്. ശ്രദ്ധ മുഴുവവന്‍ അതിലാണ്.'' കെവിന്‍ വ്യക്തമാക്കി.

kevin o'brien Ireland's hero, retires from ODI cricket

95 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കെവിന്‍ 1672 റണ്‍സും 58 വിക്കറ്റും അയര്‍ലന്‍ഡിനായി നേടി. 124 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്ന് ടെസ്റ്റും താരം കളിച്ചു. 258 റണ്‍സാണ് സമ്പാദ്യം. ഇതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടും.

Follow Us:
Download App:
  • android
  • ios