സുഹൃത്തെ, ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച കളിക്കാരുടെ കൂട്ടത്തിലാണ് നിങ്ങളുടെ കരിയറും. നിങ്ങളിപ്പോള്‍ നേടിയത് പോലും സ്വപ്നം കാണാന്‍ പോലും പറ്റാത്തവരുണ്ട്. അതില്‍ ക്രിക്കറ്റ് കണ്ട മികച്ച കളിക്കാരുമുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ നേട്ടങ്ങളില്‍ തന്നെ അഭിമാനിക്കു. തല ഉയര്‍ത്തിപ്പിടിച്ചു തന്നെ മുന്നോട്ടു നടക്കു,

ലണ്ടന്‍: മോശം ഫോമിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് പിന്തുണയുമായി മുന്‍ ഇംഗ്ലണ്ട് താരവും കമന്‍റേറ്ററുമായ കെവിന്‍ പീറ്റേഴ്സണ്‍. ക്രിക്കറ്റില്‍ നിങ്ങള്‍ ഇപ്പോള്‍ നേടിയത് പോലും പലര്‍ക്കും സ്വപ്നം കാണാന്‍ പോലും പറ്റാത്ത കാര്യമാണെന്ന് പീറ്റേഴ്സണ്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.

ബാബറിന്‍റെ പിന്തുണക്ക് ഒടുവില്‍ മറുപടി നല്‍കി വിരാട് കോലി

സുഹൃത്തെ, ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച കളിക്കാരുടെ കൂട്ടത്തിലാണ് നിങ്ങളുടെ കരിയറും. നിങ്ങളിപ്പോള്‍ നേടിയത് പോലും സ്വപ്നം കാണാന്‍ പോലും പറ്റാത്തവരുണ്ട്. അതില്‍ ക്രിക്കറ്റ് കണ്ട മികച്ച കളിക്കാരുമുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ നേട്ടങ്ങളില്‍ തന്നെ അഭിമാനിക്കു. തല ഉയര്‍ത്തിപ്പിടിച്ചു തന്നെ മുന്നോട്ടു നടക്കു, ജീവിതം ആസ്വദിക്കു. ക്രിക്കറ്റെന്ന കുമിളക്ക് പുറത്തും ജീവിതമുണ്ട്. നിങ്ങള്‍ കരുത്തോടെ തിരിച്ചുവരുമെന്നായിരുന്നു പീറ്റേഴ്സന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

View post on Instagram

വിരാട് കോലിയുടെ മോശം ഫോമിനെക്കുറിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവ് അടക്കമുള്ള താരങ്ങള്‍ രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പീറ്റേഴ്സന്‍റെ മറുപടി എന്നതും ശ്രദ്ധേയമാണ്. നേരത്തെ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമും കോലിക്ക് പിന്തുണയുമായി ട്വീറ്റ് ചെയ്തിരുന്നു. ഇക്കാലവും കടന്നുപോകും, കരുത്തനായിരിക്കു എന്നായിരുന്നു ബാബറിന്‍റെ ട്വീറ്റ്. ഇതിന് ഇന്ന് കോലി മറുപടിയും നല്‍കിയിരുന്നു.

പിന്തുണച്ചുള്ള ബാബ‍ര്‍ അസമിന്‍റെ മനോഹര ട്വീറ്റ്; കോലി പ്രതികരിച്ചിരുന്നേല്‍ ഗംഭീരമായേനേ: ഷാഹിദ് അഫ്രീദി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ടി20 പരമ്പരകളിലും ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതോടെ നാളെ നടക്കുന്ന ഏകദിന പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തില്‍ കോലിയുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകരിപ്പോള്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുശേഷം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ ഇനി ഏഷ്യാ കപ്പില്‍ മാത്രമെ കോലിയെ കാണാനാകു.