രോഹിത് ശര്‍മ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പരിക്കേറ്റതോടെ ഇന്ത്യന്‍ ടീമില്‍ മാറ്റം വരുത്തിയിരുന്നു. രോഹിത്തിന് പകരം അഭിമന്യൂ ഈശ്വരനെ ടീമില്‍ ഉള്‍പ്പെടുത്തി. ബംഗ്ലാദേശ് എയ്ക്കെതിരായ ചതുര്‍ദിനത്തില്‍ അഭിമന്യൂ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ധാക്ക: ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഞെട്ടിച്ച സംഭവം ചേതേശ്വര്‍ പൂജാരയെ വൈസ് ക്യാപ്റ്റനാക്കിയതായിരുന്നു. പരിക്കേറ്റ രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. രാഹുല്‍ ക്യാപ്റ്റനാവുമ്പോള്‍ പന്തിനാണ് ഉപനായകസ്ഥാനം നല്‍കാറ്. എന്നാല്‍ ഇത്തവണ പൂജാരയെയാണ് പരിഗണിച്ചത്. നാളെയാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. അതിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ രോഹുല്‍ സംസാരിച്ചിരുന്നു.
എന്തുകൊണ്ടാണ് പന്തിനെ വൈസ് ക്യാപ്‌നാക്കാതിരുന്നതെന്ന ചോദ്യം വാര്‍ത്താസമ്മേളനത്തില്‍ ഉയരുകയുണ്ടായി. എന്നാല്‍ വൈസ് ക്യാപ്റ്റനാക്കുന്നതിന്റെ മാനദണ്ഡം എന്താണെന്ന് തനിക്കറിയില്ലെന്നാണ് രാഹുല്‍ പറഞ്ഞത്. രാഹുലിന്റെ വാക്കുകള്‍... ''വൈസ് ക്യാപ്റ്റന്‍ ആവാന്‍ എന്താണ് മാനദണ്ഡം എന്നെനിക്ക് അറിയില്ല. എനിക്കാണ് ഉപനായകസ്ഥാനം ലഭിക്കുന്നതെങ്കില്‍ സന്തോഷം തോന്നു. കാരണം ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് വലിയ കാര്യമാണ്. റിഷ്ഭ് പന്തും ചേതേശ്വര്‍ പൂജാരയും ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളാണ്. അവരുടെ ഉത്തരവാദിത്തം എന്താണെന്ന് അവര്‍ക്കറിയാം. ഈ ജോലി പലതവണ ചെയ്തിട്ടുള്ളവരാണ്. വൈസ് ക്യാപ്റ്റനായാലും ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളില്‍ ഒരു മാറ്റവുമില്ല. ഞങ്ങള്‍ ഒരു ടീമായി തുടരും.'' രാഹുല്‍ വ്യക്തമാക്കി.
രോഹിത് ശര്‍മ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പരിക്കേറ്റതോടെ ഇന്ത്യന്‍ ടീമില്‍ മാറ്റം വരുത്തിയിരുന്നു. രോഹിത്തിന് പകരം അഭിമന്യൂ ഈശ്വരനെ ടീമില്‍ ഉള്‍പ്പെടുത്തി. ബംഗ്ലാദേശ് എയ്ക്കെതിരായ ചതുര്‍ദിനത്തില്‍ അഭിമന്യൂ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഷമിക്ക് പകരം നവ്ദീപ് സൈനിയും ജഡേജയ്ക്ക് പകരം ഓള്‍റൗണ്ടര്‍ സൗരഭ് കുമാറും ടീമിലെത്തി. സൗരാഷ്ട്രയുടെ പേസര്‍ ജയ്ദേവ് ഉനദ്ഖടിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനമാണ് താരത്തെ ടീമിലെത്തിച്ചത്. അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ 10 മത്സരങ്ങളില്‍ 19 വിക്കറ്റെടുത്ത് ഉനദ്ഖട് തിളങ്ങിയിരുന്നു.
ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, കെ എസ് ഭരത്, ആര്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, അഭിമന്യൂ ഈശ്വരന്‍, നവ്ദീപ് സൈനി, സൗരഭ് കുമാര്‍, ജയ്ദേ് ഉനദ്ഖട്.
