ഹസീബ് ക്രീസിലെത്തി ഗാര്‍ഡ് വരച്ചതാണ് കോലിയെ ചൊടിപ്പിച്ചത്. സാധാരണ ബാറ്റ്‌സ്മാന്‍ ക്രീസിലെത്തിയാല്‍ ക്രീസ് ലൈനില്‍ ബാറ്റുകൊണ്ടോ സ്‌പെയ്ക്കുകൊണ്ടോ ഗാര്‍ഡ് വരയ്ക്കാറുണ്ട്.

ലണ്ടന്‍: മത്സരഫലങ്ങള്‍ക്കപ്പുറത്ത് വിവാദങ്ങളാണ് ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയില്‍ ചൂടുപിടിക്കുന്നത്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത് താരങ്ങള്‍ തമ്മിലുള്ള വാക്‌പോരും മറ്റുമാണെന്ന് വിശ്വസിക്കുന്നവര്‍ പലരുമുണ്ട്. അതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ് നാലാം ടെസ്റ്റില്‍ ഇംഗ്ലീഷ് ഓപ്പണര്‍ ഹസീബ് ഹമീദിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പരാതി ഉന്നയിച്ചത്. 

ഓവലിലെ ആദ്യ ദിവസത്തിലാണ് സംഭവം. ഹസീബ് ക്രീസിലെത്തി ഗാര്‍ഡ് വരച്ചതാണ് കോലിയെ ചൊടിപ്പിച്ചത്. സാധാരണ ബാറ്റ്‌സ്മാന്‍ ക്രീസിലെത്തിയാല്‍ ക്രീസ് ലൈനില്‍ ബാറ്റുകൊണ്ടോ സ്‌പെയ്ക്കുകൊണ്ടോ ഗാര്‍ഡ് വരയ്ക്കാറുണ്ട്. എന്നാല്‍ ഹസീബ് ഗാര്‍ഡ് വരച്ചത് ക്രീസിന് അല്‍പം മുന്നിലാണ്. ഈ സംഭവം കോലിക്ക് ദഹിച്ചില്ല. 

അപ്പോള്‍ തന്നെ ഫീല്‍ഡ് അംപയര്‍ റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്തിനോട് പരാതി ഉന്നയിക്കുകയും ചെയ്തു. കോലി ബോധിപ്പിച്ച ഒരു കാര്യം ഹമീദ് ക്രീസില്‍ ഗാര്‍ഡ് വരച്ചിട്ടില്ലന്നുള്ളതാണ്.