ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിന് മുന്‍പാണ് കോലിയെ ഫിഞ്ച് പ്രശംസകൊണ്ട് മൂടുന്നത്. ശനിയാഴ്‌ച ഹൈദരാബാദിലാണ് ഇന്ത്യ- ഓസ്‌ട്രേലിയ ആദ്യ ഏകദിനം.
ഹൈദരാബാദ്: വിരാട് കോലി എക്കാലത്തെയും മികച്ച ഏകദിന താരമാണെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിന് മുന്‍പാണ് കോലിയെ ഫിഞ്ച് പ്രശംസകൊണ്ട് മൂടുന്നത്. ശനിയാഴ്‌ച ഹൈദരാബാദിലാണ് ഇന്ത്യ- ഓസ്‌ട്രേലിയ ആദ്യ ഏകദിനം.
'കോലിക്കെതിരെ എല്ലാ എതിരാളികളും ആവനാഴിയിലെ ആയുധങ്ങളെല്ലാം പ്രയോഗിച്ചുനോക്കി. എന്നാല്‍ അദേഹം ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനാണ്. കോലിയുടെ റെക്കോര്‍ഡുകള്‍ അത് സാക്ഷ്യപ്പെടുത്തുന്നു. അര്‍ദ്ധാവസരങ്ങള്‍ മുതലാക്കിയില്ലെങ്കില്‍ കോലി മുന്‍തൂക്കം നേടും. പിന്നീട് അയാളെ പുറത്താക്കുക പ്രയാസമായിരിക്കുമെന്ന്' ഒരു അഭിമുഖത്തില്‍ ഫിഞ്ച് പറഞ്ഞതായി ക്രിക്‌ട്രാക്കര്‍ റിക്കോര്‍ട്ട് ചെയ്തു.
കോലിക്കെതിരെ മുന്‍പ് തങ്ങള്‍ക്ക് വിജയിക്കാനായിട്ടുണ്ട്. കോലിക്ക് ഓസ്‌ട്രേലിയക്കെതിരെയും അതിന് കഴിഞ്ഞിട്ടുണ്ട്. കോലി വിസ്‌മയ താരമാണെന്നും ആരോണ്‍ ഫിഞ്ച് പറഞ്ഞു.
