ഒന്നാം ഏകദിനത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിസ (Virat Kohli) മോശം പ്രകടനാണ് പുറത്തെടുത്തത്. നാല് പന്ത് എട്ട് റണ്‍സെടുത്ത താരം പുറത്തായി. എന്നാല്‍ നാളെ അഹമ്മദാബാദില്‍ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ കോലി ഒരു പ്രധാന നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ്.
അഹമ്മദാബാദ്: നാളെയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം. ആദ്യ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഒന്നാം ഏകദിനത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിസ (Virat Kohli) മോശം പ്രകടനാണ് പുറത്തെടുത്തത്. നാല് പന്ത് എട്ട് റണ്‍സെടുത്ത താരം പുറത്തായി. എന്നാല്‍ നാളെ അഹമ്മദാബാദില്‍ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ കോലി ഒരു പ്രധാന നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ്.
ഇതിഹാസങ്ങളായി സച്ചിന്‍ ടെന്‍ഡുല്‍ക്കറും (Sachin Tendulkar) എം എസ് ധോണിയും (MS Dhoni) ഉള്‍പ്പെടുന്ന പട്ടികയാണത്. കോലി ഇന്ത്യയില്‍ മാത്രം 99 ഏകദിനങ്ങള്‍ പൂര്‍ത്തിയാക്കി. നാളെ അദ്ദേഹത്തിന്‍െ 100-ാം ഏകദിന മത്സരമാണ്. സ്വന്തം രാജ്യത്ത് 100 ഏകദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന ലോകത്തെ 36-ാമത്തെ താരമാണ് കോലി.
ഇന്ത്യന്‍ താരങ്ങളില്‍ അഞ്ചാമനാണ് കോലി. 164 മത്സരങ്ങള്‍ കളിച്ച സച്ചിനാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി 127 ഏകദിനങ്ങളുമായി രണ്ടാം സ്ഥാനത്തുണ്ട്. 113 ഏകദിനം പൂര്‍ത്തിയാക്കിയ മുഹമ്മദ് അസറുദ്ദീന്‍ മൂന്നാമതും. മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ് 108 ഏകദിനങ്ങള്‍ ഇന്ത്യയില്‍ കളിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ 99 ഏകദിനം കളിച്ച കോലി 5002 റണ്‍സാണ് നേടിയത്. നേരത്തെ, ഒന്നാം ഏകദിനത്തിലെ എട്ട് റണ്‍സോടെ ഇന്ത്യയില്‍ 5000ല്‍ കൂടുതല്‍ നേടാന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന് സാധിച്ചിരുന്നു. വേഗത്തില്‍ നേട്ടം സ്വന്തമാക്കുന്നതില്‍ ഒന്നാമനായിരുന്നു കോലി. സച്ചിന് 112 മത്സരങ്ങളിലാണ് സച്ചിന്‍ ഇത്രയും റണ്‍സ് അടിച്ചെടുത്തത്.
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് 43.5 ഓവറില്‍ എല്ലാവരും പുറത്തായിരുന്നു. യൂസ്‌വേന്ദ്ര ചാഹലിന്റെ നാല് വിക്കറ്റാണ് സന്ദര്‍ശകരെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 60 റണ്‍സെടുത്ത് ടോപ് സ്‌കോററായി.
