ദില്ലി: കൊവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍, ഐക്യദിപം തെളിച്ച് കായികതാരങ്ങളും. സച്ചിനും കോലിയും ഒളിംപ്യന്മാരുമെല്ലാം പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം വിളക്കുകള്‍ തെളിച്ചു. ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പമാണ് വിരാട് കോലി ഐക്യദീപത്തില്‍ പങ്കുചേര്‍ന്നത്. മുംബൈയിലെ വീട്ടില്‍ കുടുംബസമേതം പങ്കെടുത്ത സച്ചിന്‍ ശുചീകരണ തൊഴിലാളികളെയും മുതിര്‍ന്ന പൗരരെയും കരുതണമെന്ന ആഹ്വാനം നല്‍കി.

ഭാര്യ ചാരുലതയ്‌ക്കൊപ്പം ദീപം തെളിക്കുന്ന ചിത്രം മലയാളി താരം സഞ്ജു സാംസണ്‍ ട്വീറ്റ് ചെയ്തു. യുവരാജ് സിംഗും ഒളിംപ്യന്മാരും ഐക്യദിപത്തില്‍ പങ്കാളികളായി. ചിത്രങ്ങള്‍ കാണാം...