ശിഖര്‍ ധവാന്‍ മോശം ഫോമിലായതിനാല്‍ ഗില്ലിന് ഏകദിന ടീമില്‍ സ്ഥിരമായി സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷിക്കുന്നതിനിടെയാണ് വ്യത്യസ്ത നിലപാടുമായി ശ്രീകാന്ത് എത്തിയത്. ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കേണ്ടത് കളിയില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള താരങ്ങളെയും ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ കഴിവുള്ളവരെയുമാണെന്നും ശ്രീകാന്ത് പറഞ്ഞു.
ചെന്നൈ: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ലോകകപ്പ് ടീമിലെത്താന്‍ സാധ്യതയുള്ള 20 കളിക്കാരെ കണ്ടെത്തി അവരുടെ ജോലിഭാരം കുറക്കാനും പരിക്ക് പറ്റാനുള്ള സാധ്യതകള്‍ ഒഴിവാക്കാനും ഈ ആഴ്ച ആദ്യം ചേര്‍ന്ന ബിസിസിഐ യോഗം തീരുമാനിച്ചിരുന്നു.
ലോകകപ്പ് ടീമിലെത്താനിടയുള്ള 20 പേരുടെ ചുരുക്കപ്പട്ടിക ബിസിസിഐ തയാറാക്കിയെങ്കിലും അതാരൊക്കെയാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിനിടെ താനായിരുന്നു ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരെഞ്ഞെടുക്കുന്നതെങ്കില്‍ തന്‍റെ ടീമില്‍ രണ്ട് കളിക്കാര്‍ എന്തായാലും ഉണ്ടാവില്ലെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്.
ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും പേസര്‍ ശര്‍ദ്ദുല്‍ ഠാക്കൂറുമാണ് തന്‍റെ ടീമിലുണ്ടാവാത്ത രണ്ട് കളിക്കാരെന്നും സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പങ്കെടുക്കവെ ശ്രീകാന്ത് പറഞ്ഞു. ടി20 ലോകകപ്പിനുശേഷം രോഹിത് ശര്‍മ വിശ്രമം എടുത്തപ്പോള്‍ ഏകദിനങ്ങളില്‍ ഇന്ത്യയുടെ ഓപ്പണറായിരുന്നു ഗില്‍. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്കായി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ പന്തെറിഞ്ഞിരുന്നു.
ഈ കളി ഐപിഎല്‍ ലേലത്തിന് മുമ്പായിരുന്നെങ്കില്‍, അവനുവേണ്ടി കോടികള്‍ വാരിയെറിഞ്ഞേനെയെന്ന് ഗംഭീര്‍

ശിഖര്‍ ധവാന്‍ മോശം ഫോമിലായതിനാല്‍ ഗില്ലിന് ഏകദിന ടീമില്‍ സ്ഥിരമായി സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷിക്കുന്നതിനിടെയാണ് വ്യത്യസ്ത നിലപാടുമായി ശ്രീകാന്ത് എത്തിയത്. ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കേണ്ടത് കളിയില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള താരങ്ങളെയും ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ കഴിവുള്ളവരെയുമാണെന്നും ശ്രീകാന്ത് പറഞ്ഞു.
സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നെങ്കില്‍ ലോകകപ്പ് ടീമിലേക്ക് മീഡിയം പേസര്‍മാരായി ജസ്പ്രീത് ബുമ്ര, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവരെയാണ് ഞാന്‍ തെരഞ്ഞെടുക്കുക. അതുപോലെ ദീപക് ഹൂഡയെയും ഞാന്‍ ടീമിലെടുത്തേക്കും. മത്സരം ജയിപ്പിക്കാന്‍ കഴിവുള്ളവരാണ് ഇവരെന്നാണ് ഞാന്‍ കരുതുന്നത്. യൂസഫ് പത്താനെപ്പോലെ ഒറ്റക്ക് കളി ജയിപ്പിക്കാന്‍ കെല്‍പ്പുള്ള പടക്കുതിരകളെയാണ് നമുക്ക് വേണ്ടത്.
10 കളിയില്‍ ഏഴെണ്ണത്തില്‍ പരാജയപ്പെട്ടാലും മൂന്നെണ്ണത്തില്‍ കളി ജയിപ്പിക്കാന്‍ കഴിഞ്ഞാല്‍ അവരെ ഞാന്‍ ടീമിലെടുക്കും. അല്ലാതെ അവരില്‍ നിന്ന് സ്ഥിരതയൊന്നുമല്ല ഞാന്‍ നോക്കുന്നത്. ഇപ്പോഴത്തെ ടീമില്‍ റിഷഭ് പന്ത് അത്തരത്തിലൊരു താരമാണ്. സ്ഥിരതയെക്കാള്‍ പ്രധാനം ഒറ്റക്ക് കളി ജയപ്പിക്കാനുള്ള മികവാണ്. റിഷഭ് പന്ത് അത്തരത്തിലുള്ള കളിക്കാരനാണെന്നും ശ്രീകാന്ത് പറഞ്ഞു.
