ദില്ലി: കഴിഞ്ഞ വര്‍ഷത്തെ ഇഎസ്‌പിഎന്‍- ക്രിക്ഇന്‍ഫോ പുരസ്കാരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മേൽക്കൈ. ആകെയുള്ള 12 പുരസ്കാരങ്ങളില്‍ അഞ്ചെണ്ണം ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി. രണ്ട് പുരസ്കാരങ്ങള്‍ നേടിയ സ്‌പിന്നര്‍ കുല്‍ദീപ് യാദവാണ് കൂടുതല്‍ നേട്ടം ഉണ്ടാക്കിയത്. ഏകദിനത്തിലും ട്വന്‍റി 20യിലും മികച്ച ബൗളിംഗ് പ്രകടനത്തിനുള്ള അംഗീകാരം കുൽദീപ് യാദവ് സ്വന്തമാക്കി.

ഓസ്ട്രേലിയയിലെ ടെസ്റ്റ് പരമ്പരയിൽ തിളങ്ങിയ ചേതേശ്വര്‍ പൂജാര മികച്ച ബാറ്റിംഗ് പ്രകടനത്തിനും ജസ്പ്രീത് ബുംറ മികച്ച ബൗളിംഗ് പ്രകടനത്തിനുമുള്ള പുരസ്കാരം നേടി. വനിതാ ലോക ട്വന്‍റി 20യിൽ ന്യുസീലന്‍ഡിനെതിരെ സെഞ്ച്വറി നേടിയ ഹര്‍മന്‍പ്രീത് കൗര്‍ വനിതാ ട്വന്‍റി 20യിലെ മികച്ച ബാറ്റിംഗ് പ്രകടനത്തിനുള്ള പുരസ്കാരം നേടി.