മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ മുന്‍ പേസര്‍ ജേസണ്‍ ഗില്ലസ്പി ഐസൊലേഷനില്‍. ദക്ഷിണാഫ്രിക്കന്‍ പര്യടത്തിന് ശേഷം തിരിച്ചെത്തിയതോടെയാണ് ഗില്ലസ്പി ഐസോലേനില്‍ പ്രവേശിച്ചത്. ഇംഗ്ലീഷ് കൗണ്ടി ടീമായ സസ്‌കസിന്റെ മുഖ്യപരിശീലകനാണ് ഗില്ലസ്പി ഇപ്പോള്‍. ടീമിന്റെ പ്രീ സീസണ്‍ തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് ഗില്ലസ്പി ദക്ഷിണാഫ്രിക്കയില്‍ പോയത്.

അതേസമയം, ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം കുമാര്‍ സംഗക്കാര ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു. യൂറോപ്യ.ന്‍ പര്യടനത്തിന് ശേഷം കൊളംബോയില്‍ തിരിച്ചെത്തിയ പിന്നാലെയാണ് സംഗക്കാര ഐസൊലേഷനില്‍ പ്രവേശിച്ചത്. കൊവിഡ് 19 പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. സംഗക്കാര തന്നെയാണ് വിവരം അറിയിച്ചത്.

നേരത്തെ ഇന്ത്യന്‍ പര്യടനം റദ്ദാക്കി തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഐസൊലേഷനില്‍ പ്രവേശിച്ചിരുന്നു. ഒരു നിശ്ചിത സമയം വരെ പൊതുസമൂഹത്തില്‍ നിന്ന് അകലം പാലിക്കാനും താരങ്ങളോട് പറഞ്ഞിട്ടുണ്ട്.