മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ താരത്തെ ടീമില്‍ നിന്നൊഴിവാക്കി. പെരേരയ്ക്ക് മൂന്നാം ഏകദിനത്തില്‍ ബാറ്റ് ചെയ്യാനായില്ലായിരുന്നു. 

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവശേഷിക്കുന്ന രണ്ട് ഏകദിനങ്ങളില്‍ ലങ്കന്‍ ബാറ്റ്സ്‌മാന്‍ കുശാല്‍ പെരേരയ്ക്ക് കളിക്കാനാവില്ല. മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ താരത്തെ ടീമില്‍ നിന്നൊഴിവാക്കി. പെരേരയ്ക്ക് മൂന്നാം ഏകദിനത്തില്‍ ബാറ്റ് ചെയ്യാനായില്ലായിരുന്നു. മത്സരം മഴനിയമം പ്രകാരം ലങ്ക 71 റണ്‍സിന് തോറ്റിരുന്നു.

പെരേരയ്ക്ക് പകരക്കാരനെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടില്ല. ഏകദിന പരമ്പരയ്ക്ക് ശേഷം നടക്കുന്ന മൂന്ന് ട്വന്‍റി20കളുടെ പരമ്പരയില്‍ താരത്തിന് കളിക്കാനാകും എന്നാണ് ബോര്‍ഡിന്‍റെ പ്രതീക്ഷ.

ഡര്‍ബന്‍ ടെസ്റ്റില്‍ നാലാം ഇന്നിംഗ്‌സില്‍ 153 റണ്‍സ് നേടി ശ്രീലങ്കയെ ചരിത്ര ജയത്തിലേക്ക് നയിച്ച ബാറ്റ്സ്‌മാനാണ് കുശാല്‍ പെരേര. മത്സരത്തില്‍ ഒരു വിക്കറ്റിനായിരുന്നു ലങ്കയുടെ ചരിത്ര ജയം. എന്നാല്‍ ഡര്‍ബന്‍ ടെസ്റ്റിന് ശേഷം മികവ് തുടരാന്‍ കുശാല്‍ പെരേരയ്ക്കായില്ല. ഇതിനിടെയാണ് ഏകദിന പരമ്പരയ്ക്കിടെ താരം പരിക്കേറ്റ് പുറത്താകുന്നത്.