ഇംഗ്ലീഷ് ക്രിക്കറ്റിലെ ഇതിഹാസ ടീമുകളിലൊന്നാണ് ലങ്കാഷെയര്‍. അവര്‍ക്കൊപ്പം കളിക്കാന്‍ ലഭിച്ച അവസരത്തെ ആദരവായി കാണുന്നു. ഇതിഹാസ താരങ്ങളായ ഫറൂഖ് എഞ്ചിനീയറും സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷ്മണുമൊക്കെ പിന്‍ഗാമിയാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ശ്രേയസ് പറഞ്ഞു.

മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യര്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കും. റോയല്‍ ലണ്ടന്‍ കപ്പില്‍ ലങ്കാഷെയറിനുവേണ്ടിയാകും ശ്രേയസ് കളിക്കുക. ജൂലൈ 15 ന് ലണ്ടനിലെത്തുന്ന ശ്രേയസ് ഒരു മാസം ടീമിനൊപ്പമുണ്ടാകും. ഏകദിന ടൂര്‍ണമെന്‍റായ റോയല്‍ ലണ്ടന്‍ കപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത് ആദരമായി കരുതുന്നുവെന്ന് ശ്രേയസ് പ്രതികരിച്ചു.

ഇംഗ്ലീഷ് ക്രിക്കറ്റിലെ ഇതിഹാസ ടീമുകളിലൊന്നാണ് ലങ്കാഷെയര്‍. അവര്‍ക്കൊപ്പം കളിക്കാന്‍ ലഭിച്ച അവസരത്തെ ആദരവായി കാണുന്നു. ഇതിഹാസ താരങ്ങളായ ഫറൂഖ് എഞ്ചിനീയറും സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷ്മണുമൊക്കെ പിന്‍ഗാമിയാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ശ്രേയസ് പറഞ്ഞു.

Scroll to load tweet…

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ കൂടിയായ 26കാരനായ ശ്രേയസ് പാതി മലയാളിയാണ്. 2017ല്‍ ഇന്ത്യക്കായി ഏകദിനങ്ങളില്‍ അരങ്ങേറിയ ശ്രേയസ് ഇന്ത്യക്കായി 21 ഏകദിനങ്ങളിലും 29 ടി20 മത്സരങ്ങളിലും കളിച്ചു. ഏകദിനത്തില്‍ ഒരു സെഞ്ചുറിയും എട്ട് അര്‍ധസെഞ്ചുറിയും ശ്രേയസ് നേടിയിട്ടുണ്ട്.

ലങ്കാഷെയറിനുവേണ്ടി കളിക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് ശ്രേയസ്. ശ്രേയസിന് മുമ്പ് ഫറൂഖ് എഞ്ചിനീയര്‍, മുരളി കാര്‍ത്തിക്, ദിനേശ് മോംഗിയ, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവരാണ് ലങ്കാഷെയറിനുവേണ്ടി കളിച്ചിട്ടുള്ളത്. ചൊവ്വാഴ്ച തുടങ്ങാനിരിക്കുന്ന ഇന്ത്യാ-ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ കളിക്കാനൊരുങ്ങുകയാണ് ശ്രേയസ് ഇപ്പോള്‍.