ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തിന്‍ വമ്പന്‍ മാറ്റം. ബൗളിങ് പരിശീലകന്മാരായി മുന്‍താരങ്ങളായ ദക്ഷിണാഫ്രിക്കയുടെ പേസര്‍ ചാള്‍ ലാങ്‌വെല്‍റ്റിനെയും ന്യൂസിലന്‍ഡിന്റെ ഡാനിയേല്‍ വെറ്റോറിയേയും നിയമിച്ചു. രണ്ട് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് ലാങ്‌വെല്‍റ്റിന്റെ നിയമനമെങ്കില്‍ 100 ദിവസത്തെ കാലയളവിലാണ് വെറ്റോറിയുടെ നിയമനം.

മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്വേര്‍ട്‌നി വാല്‍ഷിന്റെ പകരമാണ് ലാങ്‌വെല്‍റ്റ് ചുമതലയേല്‍ക്കുക. മുമ്പ് ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ ടീമുകളുടെ ബൗളിങ് പരിശീലകനായിരുന്നു 44കാരന്‍. 

നവംബറില്‍ ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി വെറ്റോറി ചുമതലയേല്‍ക്കും. സ്പിന്‍ പരിശീലകനായിട്ടാണ് വെറ്റോറിയെത്തുക. ടി20 ലോകകപ്പ് അവസാനിക്കുന്നത് വരെ അദ്ദേഹം ടീമിനൊപ്പം തുടരും.