ലിവിംഗ്സ്റ്റണിന്റെ പന്തില്‍ ഷോര്‍ട്ട് തേര്‍ഡ്മാനില്‍ രാഹുല്‍ ചാഹറിന് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ മടങ്ങുന്നത്. ഡ്രൈവിന് ശ്രമിക്കുക്കുമ്പോള്‍ വെറുമൊരു സ്ലൈസില്‍ അവസാനിക്കുകയും ചാഹറിന്റെ കയ്യില്‍ പന്തെത്തുകയും ചെയ്തു

മുംബൈ: ഐപിഎല്ലില്‍ (IPL 2022) പഞ്ചാബ് കിംഗ്‌സിനെതിരെ മോശം തുടക്കമായിരുന്നു ഡല്‍ഹി കാപിറ്റല്‍സിന് (Delhi Capitals). മികച്ച ഫോമിലുള്ള അവരുടെ ഓപ്പണ്‍ ഡേവിഡ് വാര്‍ണര്‍ (David Warner) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. മത്സരത്തിലെ ആദ്യ പന്തായിരുന്നത്. ലിയാം ലിവിംഗ്സ്റ്റണായിരുന്നു വിക്കറ്റ്. ഐപിഎല്‍ എല്ലാ സീസണിലും സ്ഥിരതയോടെ കളിക്കുന്ന താരമാണ് വാര്‍ണര്‍. എട്ട് വര്‍ഷത്തിനിടെ ആദ്യമായാണ് താരം ഗോള്‍ഡന്‍ ഡക്കാവുന്നത്.

ലിവിംഗ്സ്റ്റണിന്റെ പന്തില്‍ ഷോര്‍ട്ട് തേര്‍ഡ്മാനില്‍ രാഹുല്‍ ചാഹറിന് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ മടങ്ങുന്നത്. ഡ്രൈവിന് ശ്രമിക്കുക്കുമ്പോള്‍ വെറുമൊരു സ്ലൈസില്‍ അവസാനിക്കുകയും ചാഹറിന്റെ കയ്യില്‍ പന്തെത്തുകയും ചെയ്തു. ഇന്നത്തെ പുറത്താകലിന് പിന്നില്‍ രസകരമായി സംഭവമുണ്ടായിരുന്നു. 

ബാറ്റിംഗിനെത്തുമ്പോള്‍ സഹഓപ്പണര്‍ സര്‍ഫറാസ് ഖാനാണ് സ്‌ട്രൈക്ക് ചെയ്യാന്‍ തയ്യാറായിരുന്നത്. എന്നാല്‍ ബൗളര്‍ സ്പിന്നരായ ലിവിംഗ്സ്റ്റണാണെന്ന് അറിഞ്ഞതോടെ പദ്ധതിയില്‍ മാറ്റം വന്നു. നോണ്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന വാര്‍ണര്‍ സ്‌ട്രൈക്ക് ചെയ്യാനെത്തി. തന്ത്രം പിഴച്ചു. ആദ്യ പന്തില്‍ തന്നെ ഓസീസ് താരത്തിന് മടങ്ങേണ്ടി വന്നു. പല തരത്തിലുള്ള ട്രോളുകളാണ് വാര്‍ണര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചില ട്വീറ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…

അതേസമയം, മത്സരത്തില്‍ ഡല്‍ഹിക്കാണ് മുന്‍തൂക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി 159 റണ്‍സാണ് നേടിയത്. മിച്ചല്‍ മാര്‍ഷിന്റെ (48 പന്തില്‍ 63) ഇന്നിംഗ്‌സാണ് തുണയായത്. സര്‍ഫറാസ് ഖാന്‍ (16 പന്തില്‍ 32) നിര്‍ണായക സംഭാവന നല്‍കി. നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ലിയാം ലിവിംഗ്‌സ്റ്റണ്‍ പഞ്ചാബ് ബൗളര്‍മാരില്‍ തിളങ്ങി. മറുപടി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബ് 12.4 ഓവര്‍ പിന്നിടുമ്പോള്‍ ഏഴിന് 82 എന്ന നിലയിലാണ്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…