ക്രിക്കറ്റിന് അകത്തും പുറത്തുമുള്ള നിരവധി മനോഹര നിമിഷങ്ങളെക്കുറിച്ച് സംസാരിക്കാനായെന്ന് സച്ചിന്‍ വ്യക്തമാക്കി. ഇന്റര്‍വ്യൂ ഇറങ്ങുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോള്‍.

മുംബൈ: രണ്ട് ഇതിഹാസങ്ങളുടെ കൂടിക്കാഴ്ച നടന്നു കഴിഞ്ഞ ദിവസം മുംബൈയില്‍. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എബി ഡിവില്ലിയേഴ്‌സ് സച്ചിന്‍ ടെണ്ടുല്‍ക്കറെ കാണാനെത്തിയതാണ്. സച്ചിനെ കാണാനുള്ള കാത്തിരിപ്പാണെന്നും വലിയ ആകാംഷയിലെന്നുമായിരുന്നു ഡിവില്ലിയേഴ്‌സ് കുറിച്ചിട്ടിരുന്നു. കൂടിക്കാഴ്ചക്ക് ശേഷമുള്ള ഫോട്ടോകളും ഇരുവരും പങ്കുവച്ചു. അഭിമുഖം ചെയ്യാന്‍ വന്നതാണെങ്കിലും, ഒന്നും ചോദിച്ചില്ലെന്നും കേട്ടിരിക്കുകയുമായിരുന്നെന്നായിരുന്നു എബിഡി കുറിച്ചത്. 

ക്രിക്കറ്റിന് അകത്തും പുറത്തുമുള്ള നിരവധി മനോഹര നിമിഷങ്ങളെക്കുറിച്ച് സംസാരിക്കാനായെന്ന് സച്ചിന്‍ വ്യക്തമാക്കി. ഇന്റര്‍വ്യൂ ഇറങ്ങുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോള്‍. ഇത്തവണത്തെ ട്വന്റി 20 ലോകകപ്പില്‍ വമ്പനടിക്കാര്‍ പലതുണ്ടെങ്കിലും ആരാധകര്‍ ഇപ്പോഴും മിസ് ചെയ്യുന്ന താരങ്ങളിലൊരാളാണ് ഡിവില്ലിഴ്‌സ്. കഴിഞ്ഞ ഐപിഎല്ലിലും ആ കുറവുണ്ടായിരുന്നു. എബിഡി ഐപിഎല്ലിലേക്ക് മടങ്ങി വരികയാണ്.

പക്ഷെ പുതിയ റോളിലാണെന്ന് മാത്രം. ആര്‍സിബിയുടെ മെന്റര്‍ ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ മിനി ലേലത്തിന് മുന്നോടിയായി ഇന്ത്യയിലെത്തിയ താരം ഇതിനിടെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. ഇതിനിടെ മുംബൈ തെരുവിലെത്തി. ആരാധകര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ഡിവില്ലിയേഴ്‌സിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഇതൊക്കെയാണ് ഡിവില്ലേഴ്‌സ്. ഇങ്ങനെയൊക്കെയാണ് ഡിവില്ലിയേഴ്‌സ്. അതിനാലാണ് താരം അത്രമേല്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടവനാകുന്നതും.

Scroll to load tweet…

12 സീസണുകളില്‍ ആര്‍സിബിക്കൊപ്പം കളിച്ച 38 കാരനായ എ ബി ഡിയെ ഏത് റോളിലാകും എത്തുകയെന്നത് വരുംദിവസങ്ങളില്‍ മാത്രമേ വ്യക്തമാകൂ. കളിക്കാരനോ പരിശീലകനോ ആയിട്ടായിരിക്കില്ല താന്‍ എത്തുക എന്നും മറ്റേതെങ്കിലും ചുമതലകളിലായിരിക്കുമെന്നും നേരത്തെ ഡിവില്ലിയേഴ്സ് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഡിവില്ലേഴ്‌സിന്റെ റോള്‍ എന്താകുമെന്നറിയാന്‍ ആരാധകരും കാത്തിരിക്കുകയാണ്.