Asianet News MalayalamAsianet News Malayalam

വിരമിക്കേണ്ടത് എപ്പോഴെന്ന് ധോണിക്ക് അറിയാം: എം എസ്‌ കെ പ്രസാദ്

വിരമിക്കലിനെപ്പറ്റി ധോണിയുമായി ചര്‍ച്ച ചെയ്തിരുന്നു. പക്ഷെ വിരമിക്കല്‍ തീരുമാനം തീര്‍ത്തും വ്യക്തിപരമായ കാര്യമാണ്. ഇതിഹാസ താരമായ ധോണിയെപ്പോലൊരാള്‍ക്ക് എപ്പോള്‍ വിരമിക്കണമെന്നും അറിയാമെന്നും എം എസ് കെ പ്രസാദ് പറഞ്ഞു.

Legendary player like MS Dhoni knows when to retire MSK Prasad
Author
Mumbai, First Published Jul 21, 2019, 8:41 PM IST

മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് എപ്പോള്‍ വിരമിക്കണമെന്ന് ധോണിയെപ്പോലെ ഒരു ഇതിഹാസ താരത്തിന് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് താനുണ്ടാവില്ലെന്ന് ധോണി അറിയിച്ചിരുന്നു. ലോകകപ്പ് വരെ ടീമില്‍ ധോണിയുടെ റോളിനെക്കുറിച്ച് ഞങ്ങളൊരു മാര്‍ഗരേഖ ഉണ്ടാക്കിയിരുന്നു. ലോകകപ്പിനുശേഷം ഞങ്ങള്‍ മറ്റു ചില പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.

ഋഷഭ് പന്തിന് പരമാവധി അവസരങ്ങള്‍ നല്‍കി വളര്‍ത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. വിരമിക്കലിനെപ്പറ്റി ധോണിയുമായി ചര്‍ച്ച ചെയ്തിരുന്നു. പക്ഷെ വിരമിക്കല്‍ തീരുമാനം തീര്‍ത്തും വ്യക്തിപരമായ കാര്യമാണ്. ഇതിഹാസ താരമായ ധോണിയെപ്പോലൊരാള്‍ക്ക് എപ്പോള്‍ വിരമിക്കണമെന്നും അറിയാമെന്നും എം എസ് കെ പ്രസാദ് പറഞ്ഞു.

ഋഷഭ് പന്തായിരിക്കും ഇനിമുതല്‍ മൂന്ന് ഫോര്‍മാറ്റിലും വിക്കറ്റ് കീപ്പറാകുകയെന്നും ഋഷഭ് പന്തിന്റെ ജോലിഭാരം കൈകാര്യം ചെയ്യലാണ് ഇനിയുള്ള പ്രധാന ഉത്തരവാദിത്തമെന്നും പ്രസാദ് പറഞ്ഞു. ലോകകപ്പിലെ ധോണിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും പ്രസാദ് വ്യക്തമാക്കി.

ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലെഫ്. കേണലായ ധോണി സൈനിക പരിശീലനത്തില്‍ പങ്കെടുക്കാനായി രണ്ടു മാസം നീക്കിവെച്ചിരിക്കുകായണ്. അതിനാല്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയതായി ബിസിസിഐ പ്രതിനിധി ഇന്നലെ വ്യക്തമാക്കിയിരുന്നു. ധോണി ഉടന്‍ വിരമിക്കില്ലെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios