Asianet News MalayalamAsianet News Malayalam

ദില്‍ഷനില്‍ പ്രതീക്ഷയര്‍പ്പിച്ച് ഗുജറാത്ത് ജെയന്റ്‌സ്; പഠാന്‍ സഹോദരന്മാരുടെ കരുത്തില്‍ ബില്‍വാര കിംഗ്‌സ്

വിരേന്ദര്‍ സെവാഗിന് പകരമാണ് ദില്‍ഷന്‍ ടീമിനെ നയിച്ചത്. ആക്രമിച്ച കളിച്ച താരം ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിച്ചിരുന്നു. എന്നാല്‍ മറ്റുതാരങ്ങളുടെ പിന്തുണയില്ലാതെ വന്നപ്പോള്‍ ടീമിന് തോല്‍ക്കാനായിരുന്നു വിധി.

Legends League Cricket Gujarat Giants vs Bhilwara Kings preview
Author
First Published Sep 26, 2022, 6:17 PM IST

കട്ടക്ക്: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ ഗുജറാത്ത് ജെയന്റ്‌സ്. നാളെ ബില്‍വാര കിംഗ്‌സാണ് ഗുജറാത്തിന്റെ എതിരാളി. ബരാബതി സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. ഇന്ത്യന്‍ കാപിറ്റല്‍സിനോടേറ്റ തോല്‍വിക്ക് ശേഷമാണ് ഗുജറാത്ത് ഇറങ്ങുന്നത്. ക്യാപ്റ്റന്‍ തിലകരത്‌നെ ദില്‍ഷനിലാണ് ടീമിന്റെ പ്രതീക്ഷ മുഴുവനും. ഇന്ത്യ കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ താരം 59 പന്തില്‍ 75 റണ്‍സ് നേടിയിരുന്നു.

വിരേന്ദര്‍ സെവാഗിന് പകരമാണ് ദില്‍ഷന്‍ ടീമിനെ നയിച്ചത്. ആക്രമിച്ച കളിച്ച താരം ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിച്ചിരുന്നു. എന്നാല്‍ മറ്റുതാരങ്ങളുടെ പിന്തുണയില്ലാതെ വന്നപ്പോള്‍ ടീമിന് തോല്‍ക്കാനായിരുന്നു വിധി. നാളെ ബില്‍വാരയെ നേരിടാനൊരുങ്ങുമ്പോള്‍ അതേ ഫോം തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ദില്‍ഷന് പുറമെ കെവിന്‍ ഒബ്രിയാന്‍, ലെന്‍ഡല്‍ സിമോണ്‍സ്, തിസാര പെരേര എന്നിവരും ടീമിന്റെ കരുത്താണ്. 

എന്‍റെ ഭാഗം കൂടി നിങ്ങള്‍ കേള്‍ക്കൂ! ചാര്‍ലോട്ട് ഡീനിനെ റണ്ണൗട്ടാക്കിയതിനെ ആദ്യമായി സംസാരിച്ച് ദീപ്തി ശര്‍മ

ഗ്രെയിം സ്വാന്‍, അജന്ത മെന്‍ഡിസ് എന്നിവരുടെ തിരിയുന്ന പന്തുകളും ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. മിച്ചല്‍ മക്‌ക്ലെനാഘന്‍, ജോഗിന്ദര്‍ ശര്‍മ എന്നിവരും ബ്രേക്ക് ത്രൂ നല്‍കാന്‍ കഴിവുള്ള താരങ്ങളാണ്. എന്നാല്‍ ബില്‍വാരയെ നേരിടാനൊരുങ്ങുമ്പോള്‍ ദില്‍ഷനും ഗുജറാത്തിനും കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല. കരുത്തരായ താരങ്ങളുടെ നിരതന്നെയുണ്ട് ബില്‍വാരയ്ക്ക്. മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍, എശ് ശ്രീശാന്ത് എന്നിവര് ടീമിന്റെ കരുത്താണ്. 

യൂസഫ് ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം പുറത്തെടുക്കുന്നു. മുുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഫിഡെല്‍ എഡ്വേര്‍ഡ്‌സിന്റെ തീപ്പുന്ന പന്തുകളും ബില്‍വാരയുടെ കരുത്ത് വര്‍ധിപ്പിക്കുന്നു. വേഗം കൊണ്ട് ബാറ്റര്‍മാരെ ബുദ്ധിമുട്ടിക്കാന്‍ എഡ്വേര്‍ഡ്‌സിന് സാധിക്കും. ദില്‍ഷന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ വീഴ്ത്താനായിരിക്കും ബില്‍വാര ബൗളര്‍മാര്‍ ശ്രമിക്കുക.

Follow Us:
Download App:
  • android
  • ios