ആകെ 16 മത്സരങ്ങളാണ് ടൂര്‍ണമെന്‍റിലുണ്ടാവുക. കൊല്‍ക്കത്ത, ലഖ്നൗ, ന്യൂഡല്‍ഹി, കട്ടക്ക്, ജോഥ്പൂര്‍ എന്നീ നഗരങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. പ്ലേ ഓഫിന്‍റെയും ഫൈനലിന്‍റെയും വേദികള്‍ തീരുമാനിച്ചിട്ടില്ല. ജിഎംആര്‍ സ്പോര്‍ട്സ് ലൈനാണ് ഇന്ത്യ ക്യാപിറ്റല്‍സിന്‍റെ ഉടമകള്‍. അദാനിയുടെ ഉടമസ്ഥതയിലുള്ള ടീമാണ് ഗുജറാത്ത് ജയന്‍റ്സ്.
മുംബൈ: ഈ മാസം 16ന് ആരംഭിക്കുന്ന ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗില്‍ ഇന്ത്യാ ക്യാപിറ്റല്‍സിനെ ഗൗതം ഗംഭീറും ഗുജറാത്ത് ജയന്‍റ്സിനെ വീരേന്ദര്‍ സെവാഗും നയിക്കും. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ പങ്കെടുക്കും. ഈ വര്‍ഷം ജനുവരിയില്‍ അല്‍ അമറേറ്റിലാണ് ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗിന്‍റെ ആദ്യ എഡിഷന്‍ നടന്നത്. രണ്ടാം എഡിഷന്‍ സെപ്റ്റംബര്‍ 16 മുതല്‍ ഇന്ത്യയിലെ ആറ് നഗരങ്ങളിലായാണ് നട്കകുക.
ആകെ 16 മത്സരങ്ങളാണ് ടൂര്‍ണമെന്‍റിലുണ്ടാവുക. കൊല്‍ക്കത്ത, ലഖ്നൗ, ന്യൂഡല്‍ഹി, കട്ടക്ക്, ജോഥ്പൂര്‍ എന്നീ നഗരങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. പ്ലേ ഓഫിന്‍റെയും ഫൈനലിന്‍റെയും വേദികള്‍ തീരുമാനിച്ചിട്ടില്ല. ജിഎംആര്‍ സ്പോര്‍ട്സ് ലൈനാണ് ഇന്ത്യ ക്യാപിറ്റല്‍സിന്‍റെ ഉടമകള്‍. അദാനിയുടെ ഉടമസ്ഥതയിലുള്ള ടീമാണ് ഗുജറാത്ത് ജയന്‍റ്സ്.
ശ്രീശാന്ത് വീണ്ടും ക്രിക്കറ്റില്‍ തിരിച്ചെത്തുന്നു, ഇത്തവണ ടി10 ടീമിന്‍റെ മെന്‍ററായി
പ്രഫഷണല്‍ ടീമായ ഗുജറാത്ത് ജയന്‍റ്സിലൂടെ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് വീണ്ടും തിരിച്ചെത്താനായതില്‍ സന്തോഷമുണ്ടെന്നും പതിവുപോലെ ഭയരഹിതനായി കളിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സെവാഗ് പറഞ്ഞു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈാഡേഴ്സിനെ രണ്ട് തവണ ചാമ്പ്യന്‍മാരാക്കിയിട്ടുള്ള ഗൗതം ഗംഭീറിന് തന്‍റെ ക്യാപ്റ്റന്‍സി മികവ് പുറത്തെടുക്കാനുള്ള അവസരമാകും ലെജന്‍ഡ്സ് ലീഗ്.
ക്രിക്കറ്റ് എന്നത് ഒരു ടീം ഗെയിമാണെന്നും ടീമിനോളം നന്നാവാനെ എക്കാലത്തും ക്യാപ്റ്റന് കഴിയൂ എന്നാണ് തന്‍റെ വിശ്വാസമെന്നും ഗംഭീര്‍ പ്രതികരിച്ചു. ഗുജറാത്ത് ജയന്‍റ്സും ഇന്ത്യ ക്യാപിറ്റല്‍സും ഉള്‍പ്പെടെ നാലു ടീമുകളാണ് ടൂര്‍ണമെന്‍റി മാറ്റുരക്കുക. ആദ്യ എഡിഷനില്‍ മൂന്ന് ടീമുകളാണ് മത്സരിച്ചത്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75- വാര്‍ഷികത്തോട് അനുബന്ധിച്ച് ടൂര്‍ണമെന്‍റിന് മുമ്പ് 15ന് നടക്കുന്ന ഇന്ത്യ മഹാരാജാസ്, വേള്‍ഡ് ജയന്‍റ്സ് മത്സരത്തില്‍ സൗരവ് ഗാംഗുലിയാണ് ഇന്ത്യയെ നയിക്കുക. ഓയിന്‍ മോര്‍ഗനാണ് വേള്‍ഡ് ജയന്‍റി്സിനെ നയിക്കുന്നത്. ഇതിനുശേഷമാണ് ലെജന്‍ഡ്സ് ലീഗിന് തുടക്കമാകുക.