Asianet News MalayalamAsianet News Malayalam

ലിറ്റണ്‍ ദാസിന് സെഞ്ചുറി; സിംബാബ്‌വെയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോര്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് ലിറ്റണ്‍ ദാസിന്റെ (102) സെഞ്ചുറിയാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. അഫീഫ് ഹുസൈനാണ് (45) സന്ദര്‍ശകരുടെ സ്‌കോര്‍ 250 കടത്തിയത്.
 

Liton Das scored century for Bangladesh and got decent total vs Zimbabwe
Author
Harare, First Published Jul 16, 2021, 5:24 PM IST

 

ഹരാരെ: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ സിംബാബ്‌വെയ്ക്ക് 276 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് ലിറ്റണ്‍ ദാസിന്റെ (102) സെഞ്ചുറിയാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. അഫീഫ് ഹുസൈനാണ് (45) സന്ദര്‍ശകരുടെ സ്‌കോര്‍ 250 കടത്തിയത്. ലൂക് ജോംഗ്‌വെ സിംബാബ്‌വെയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളില്‍ ആദ്യത്തെ മത്സരമാണിത്.

മോശം തുടക്കമായിരുന്നു ബംഗ്ലാദേശിന്. സ്‌കോര്‍ ബോര്‍ഡില്‍ 74 റണ്‍സ് മാത്രമുള്ളപ്പോള്‍ നാല് മുന്‍നിര താരങ്ങള്‍ പവലിയനില്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍ (0), ഷാക്കിബ് അല്‍ ഹസന്‍ (19), മുഹമ്മദ് മിതുന്‍ (19), മൊസദെക് ഹുസൈന്‍ (5) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ആറാമനായി ക്രീസിലെത്തിയ മഹ്‌മുദുള്ളയ്‌ക്കൊപ്പം ലിറ്റണ്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്തത് ബംഗ്ലാ ഇന്നിങ്‌സിന് തുണയായി.

എന്നാല്‍ മഹ്‌മുദുള്ള  (33) പുറത്തായി. വൈകാതെ ലിറ്റണ്‍ തന്റെ നാലാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. എട്ട് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ബംഗ്ലാ ഓപ്പണറുടെ ഇന്നിങ്‌സ്. പിന്നാലെ അഫീഫ് വേഗത്തില്‍ റണ്‍സ് കണ്ടെത്തിയപ്പോള്‍ ബംഗ്ലാദേശിന്റെ സ്‌കോര്‍ 250 കടന്നു. മെഹിദി ഹസന്‍ (26),  ടസ്‌കിന്‍ അഹമ്മദ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് സെയ്ഫുദ്ദീന്‍ (8), ഷൊറിഫുല്‍ ഇസ്ലാം (0) എന്നിവര്‍ പുറത്താവാതെ നിന്നു.

ജോംഗ്‌വെയ്ക്ക് പുറമെ ബ്ലെസിംഗ് മുസറബാനി, റിച്ചാര്‍ഡ് ഗവാരാ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. തെന്‍ഡെ ചടാര ഒരു വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios