Asianet News MalayalamAsianet News Malayalam

വിലക്ക് പിന്‍വലിക്കണം; ഷാക്കിബിന് പിന്തുണ അറിയിച്ച് മനുഷ്യച്ചങ്ങല

ബംഗ്ലാദേശ് താരങ്ങള്‍ക്ക് പിന്നാലെ ഷാക്കിബ് അല്‍ ഹസന് പിന്തുണയുമായി ബംഗ്ലാ ജനത. വാതുവയ്പുകാര്‍ തുടര്‍ച്ചയായി സമീപിച്ചിട്ടും ഇക്കാര്യം ഐസിസിയെ അറിയിക്കാത്തതിനെ തുടര്‍ന്നാണ് ഷാക്കിബിന് വിലക്കേര്‍പ്പെടുത്തിയത്.
 

locals supports shakb al hasan in bangladesh
Author
Dhaka, First Published Oct 31, 2019, 3:52 PM IST

ധാക്ക: ബംഗ്ലാദേശ് താരങ്ങള്‍ക്ക് പിന്നാലെ ഷാക്കിബ് അല്‍ ഹസന് പിന്തുണയുമായി ബംഗ്ലാ ജനത. വാതുവയ്പുകാര്‍ തുടര്‍ച്ചയായി സമീപിച്ചിട്ടും ഇക്കാര്യം ഐസിസിയെ അറിയിക്കാത്തതിനെ തുടര്‍ന്നാണ് ഷാക്കിബിന് വിലക്കേര്‍പ്പെടുത്തിയത്. രണ്ട് വര്‍ഷത്തേക്കാണ് ഷാക്കിബിന് വിലക്കേര്‍പ്പെടുത്തിയത്. സഹതാരങ്ങള്‍ ഷാക്കിബിന് പിന്തുണയുമായെത്തിയിരുന്നു. ഇപ്പോഴിത നാട്ടുകാരും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുകയാണ്.

ധാക്കയിലും ഷാക്കിബിന്റെ നാടായ മഗുറയിലുമായിരുന്നു ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറി. തെരുവുകളില്‍ ഷാക്കിബിന്റെ ആരാധകര്‍ മനുഷ്യചങ്ങല തീര്‍ത്തു. വിലക്ക് പിന്‍വലിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. വിലക്ക് അംഗീകരിക്കുന്നുവെന്ന് ഷാക്കിബ് പറഞ്ഞിരുന്നു. എന്നാല്‍ ഷാക്കിബ് ഇല്ലാത്ത ബംഗ്ലാ ടീമിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 

ഷാക്കിബിനൊപ്പം രാജ്യം ഉറച്ചു നില്‍ക്കുമെന്ന് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും ഷാക്കിബിനു പിന്തുണ അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios