Asianet News MalayalamAsianet News Malayalam

ലോക്കി ഫെര്‍ഗൂസന് കൊവിഡ് 19 ഇല്ല; ന്യൂസിലന്‍ഡ് ടീമിന് ആശ്വാസം

സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന ആദ്യ ഏകദിനത്തിന് ശേഷമാണ് ലോക്കി ഫെര്‍ഗൂസനെ ടീം ഹോട്ടലില്‍ 24 മണിക്കൂര്‍ നേരത്തേക്ക് ഐസൊലേഷനിലാക്കിയത്

Lockie Ferguson Covid 19 test negative
Author
Sydney NSW, First Published Mar 14, 2020, 2:26 PM IST

സിഡ്‌നി: ഐസൊലേഷനിലായിരുന്ന ന്യൂസിലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസന് കൊവിഡ് 19 ബാധയില്ല. പുതിയ അതിര്‍ത്തി നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതിനാല്‍ എത്രയും വേഗം ഫെര്‍ഗൂസന്‍ നാട്ടിലേക്ക് മടങ്ങിയേക്കും. രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് 14 ദിവസത്തെ സ്വമേധയാലുള്ള ഐസലേഷന്‍ ന്യൂസിലാന്റ് നിർബന്ധമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 

സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന ആദ്യ ഏകദിനത്തിന് ശേഷമാണ് ലോക്കി ഫെര്‍ഗൂസനെ ടീം ഹോട്ടലില്‍ 24 മണിക്കൂര്‍ നേരത്തേക്ക് ഐസൊലേഷനിലാക്കിയത്. നേരത്തെ, ഓസീസ് പേസര്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണിന്‍റെ പരിശോധനാഫലവും നെഗറ്റീവായിരുന്നു. ഇതോടെ ഇരു ടീമുകളുടെയും ആശങ്കയൊഴിഞ്ഞു. 

Read more: മഹാമാരിയില്‍ സ്‌തംഭിച്ച് ക്രിക്കറ്റ് ലോകവും; ന്യൂസിലന്‍ഡ് പേസര്‍ നിരീക്ഷണത്തില്‍; പരമ്പരകള്‍ റദ്ദാക്കി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര പാതിവഴിയില്‍ ഉപേക്ഷിച്ചതിന് പിന്നാലെ ന്യൂസിലന്‍ഡ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങി. ഈ മാസം അവസാനം ന്യൂസിലന്‍ഡില്‍ നടക്കേണ്ട ടി20 പരമ്പരയും റദ്ദാക്കി. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും ഓസീസ് വനിതകളുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനവും കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. ഇംഗ്ലണ്ടിന്‍റെ ലങ്കന്‍ പര്യടനം ഉപേക്ഷിച്ചു. 

Read more: ആശങ്കകളൊഴിയാതെ ഐപിഎല്‍; നിര്‍ണായക ഭരണസമിതി യോഗം മുംബൈയില്‍

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios