മോശം തുടക്കമായിരുന്നു പഞ്ചാബിന്. സ്‌കോര്‍ബോര്‍ഡില്‍ 42 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിംഗ് (14), അഭിഷേക് ശര്‍മ (19) എന്നിവരുടെ വിക്കറ്റുകള്‍ പഞ്ചാബിന് നഷ്ടമായി.

വഡോദര: പഞ്ചാബിനെ മറികടന്ന് മഹാരാഷ്ട്ര വിജയ് ഹസാരെ ട്രോഫിയുടെ സെമി ഫൈനലില്‍. വഡോദരയില്‍ നടന്ന മത്സരത്തില്‍ 70 റണ്‍സിനായിരുന്നു മഹാരാഷ്ട്രയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മഹാരാഷ്ട്ര ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. അര്‍ഷിന്‍ കുല്‍ക്കര്‍ണിയുടെ (107) സെഞ്ചുറിയാണ് ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 44.4 ഓവറില്‍ 205ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുകേഷ് ചൗധരിയാണ് പഞ്ചാബിനെ തകര്‍ത്തത്. 49 റണ്‍സെടുത്ത അര്‍ഷ്ദീപ് സിംഗാണ് ടോപ് സ്‌കോറര്‍. 

മോശം തുടക്കമായിരുന്നു പഞ്ചാബിന്. സ്‌കോര്‍ബോര്‍ഡില്‍ 42 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിംഗ് (14), അഭിഷേക് ശര്‍മ (19) എന്നിവരുടെ വിക്കറ്റുകള്‍ പഞ്ചാബിന് നഷ്ടമായി. അന്‍മോല്‍പ്രീത് സിംഗ് (48) ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും വിക്കറ്റുകള് കൃത്യമായ ഇടവേളകളില്‍ നഷ്ടമായികൊണ്ടിരുന്നു. നെഹല്‍ വധേര (6), രമണ്‍ദീപ് സിംഗ് (2), അന്‍മോല്‍ മല്‍ഹോത്ര (10), നമന്‍ ധിര്‍ (12) എന്നിവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല. 32-ാം ഓവറില്‍ അന്‍മോല്‍പ്രീത് സിംഗും പവലിയനില്‍ തിരിച്ചെത്തി. വാലറ്റത്ത് അര്‍ഷ്ദീപ്, സന്‍വീര്‍ സിംഗ് (24) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ തോല്‍വിഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. 39 പന്തുകള്‍ നേരിട്ട അര്‍ഷ്ദീപ് മൂന്ന് വീതം സിക്‌സും ഫോറും നേടി. രഘു ശര്‍മയാണ് (5) പുറത്തായ മറ്റൊരു താരം. ബല്‍തേജ് സിംഗ് (2) പുറത്താവാതെ നിന്നു.

റിഷഭ് പന്തും ഗില്ലും കളിക്കില്ല! സഞ്ജു കീപ്പര്‍, ശ്രദ്ധ തിലക്-നിതീഷ് സഖ്യത്തില്‍, ഇന്ത്യന്‍ ടീം ഉടന്‍

നേരത്തെ അര്‍ഷിന്‍ കുല്‍ക്കര്‍ണിയുടെ സെഞ്ചുറിയാണ് മഹാരാഷ്ട്രയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് (5), സിദ്ധേഷ് വീര്‍ (0) എന്നിവരെ അര്‍ഷ്ദീദ് തന്റെ ആദ്യ സ്‌പെല്ലില്‍ തന്നെ മടക്കി. പിന്നീട് അര്‍ഷിന്‍ - അങ്കിത് ബാവ്‌നെ (60) സഖ്യം 145 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അങ്കിതിനെ പുറത്താക്കി നമന്‍ ധിര്‍ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ രാഹുല്‍ ത്രിപാഠി (15) കാസി (20) എന്നിവര്‍ക്ക് തിളങ്ങാനായില്ല. സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ കുല്‍ക്കര്‍ണിയും മടങ്ങി. 137 പന്തുകള്‍ നേരിട്ട താരം 14 ഫോറുകള്‍ നേടി.

നിഖില്‍ നായ്ക് (29 പന്തില്‍ പുറത്താവാതെ 52) നടത്തിയ ചെറുത്തുനില്‍പ്പാണ് മഹാരാഷ്ട്രയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരന്നു. നായ്ക്കിന്റെ ഇന്നിംഗ്‌സ്. ബച്ചാവ് (20) പുറത്താവാതെ നിന്നു.