ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ സൂപ്പര്‍ കിംഗ്സിന് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെ(0) നഷ്ടമായെങ്കിലും തകര്‍ത്തടിച്ച ഡെവോണ്‍ കോണ്‍നെയും(37 പന്തില്‍ 55), ഡേവിഡ് മില്ലറും(42 പന്തില്‍ 61) ചേര്‍ന്നാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്.
ടെക്സാസ്: അമേരിക്കയില്‍ നടക്കുന്ന മേജര്‍ ലീഗ് ക്രിക്കറ്റ് ടി20 ടൂര്‍ണമെന്‍റിന്‍റെ ഉദ്ഘാടന മത്സരത്തില്‍ വമ്പന്‍ ജയവുമായി ടെക്സാസ് സൂപ്പര്‍ കിംഗ്സ്. 69 റണ്‍സിന് ലോസാഞ്ചല്‍സ് നൈറ്റ് റൈഡേഴ്സിനെയാണ് സൂപ്പര്‍ കിംഗ്സ് തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സടിച്ചപ്പോള്‍ നൈറ്റ് റൈഡേഴ്സ് 14 ഓവറില്‍ 112 റണ്‍സിന് ഓള്‍ ഔട്ടായി.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ സൂപ്പര്‍ കിംഗ്സിന് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെ(0) നഷ്ടമായെങ്കിലും തകര്‍ത്തടിച്ച ഡെവോണ്‍ കോണ്‍നെയും(37 പന്തില്‍ 55), ഡേവിഡ് മില്ലറും(42 പന്തില്‍ 61) ചേര്‍ന്നാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്. ലാഹിരു മിലാന്ത(17), മിച്ചല്‍ സാന്‍റ്‌നര്‍(21), ഡ്വയിന്‍ ബ്രാവോ(ആറ് പന്തില്‍ 16*) എന്നിവരും സൂപ്പര്‍ കിംഗ്സിനായി തിളങ്ങി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ലോക്കി ഫെര്‍ഗൂസനും അലി ഖാനുമാണ് നൈറ്റ് റൈഡേഴ്സിനായി തിളങ്ങിയത്. ക്യാപ്റ്റന്‍ സുനില്‍ നരെയ്ന്‍ ഒരു വിക്കറ്റെടുത്തു.
അരങ്ങേറ്റ ടെസ്റ്റിലെ സെഞ്ചുറി; അപൂര്‍വനേട്ടത്തില്‍ യശസ്വി
മറുപടി ബാറ്റിംഗില്‍ മാര്‍ട്ടിന്ർ ഗപ്ടില്‍(0), ഉന്‍മുക്ത് ചന്ദ്(4), റിലി റൂസോ(4), നിതീഷ് കുമാര്‍(0) എന്നിവര്‍ തുടക്കത്തിലെ മടങ്ങിയതോടെ നൈറ്റ് റൈഡേഴ്സ് 20-4ലേക്ക് കൂപ്പുകുത്തി. ജസ്കരന്‍ മല്‍ഹോത്രയും(22), ആന്ദ്രെ റസലും(34 പന്തില്‍ 55) ചേര്‍ന്ന് ചെറിയ പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരും വീണതോടെ നൈറ്റ് റൈഡേഴ്സ് വീണ്ടും തകര്‍ന്നു. സുനില്‍ നരെയ്ന്‍(15) മാത്രമാണ് പിന്നീട് നൈറ്റ് റൈഡേഴ്സിനായി രണ്ടക്കം കടന്നത്.
നൈറ്റ് റൈഡേഴ്സ് വാലറ്റത്തെ തുടച്ചു നീക്കിയ മുഹമ്മദ് മുഹ്സിന്‍ മൂന്നോവറില്‍ എട്ട് റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ റസ്റ്റി തെറോണും ജെറാള്‍ഡ് കോയെറ്റ്സിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
