ബള്‍ഗേറിയയിലെ മെഡിസിന്‍ പഠനത്തിനൊപ്പം മകന്റെ സ്വപ്നവും സാക്ഷാത്കരിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് അക്ഷയ്‌യുടെ മാതാപിതാക്കള്‍. 

കൊച്ചി: ഒരു ദേശീയക്രിക്കറ്റ് താരത്തിന്റെ വീടാണ് കളമശ്ശേരിയിലെ ആഷാഢം. ഇന്ത്യയുടെയല്ല, ബള്‍ഗേറിയയുടെ. ബള്‍ഗേറിയയിലെ പ്ലെവന്‍ സര്‍വകലാശാലയില്‍ മെഡിക്കല്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് അക്ഷയ് ഹരികുമാര്‍. സര്‍വകലാശാലയ്ക്കായ്ക്ക് വേണ്ടിയുള്ള ക്രിക്കറ്റ് മാച്ചിലെ പ്രകടനം കണക്കിലെടുത്താണ് ബള്‍ഗേറിയന്‍ ടീമിലേക്ക് വിളി വന്നത്.

ബള്‍ഗേറിയയിലെ മെഡിസിന്‍ പഠനത്തിനൊപ്പം മകന്റെ സ്വപ്നവും സാക്ഷാത്കരിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് അക്ഷയ്‌യുടെ മാതാപിതാക്കള്‍. ചെറുപ്പത്തിലേ ക്രിക്കറ്റിനോട് ഇഷ്ടമുണ്ടായിരുന്നു. മെഡിസിന്‍ പഠനത്തിനിടയിലുമത് കൈവിടാതെ കൊണ്ടുപോവുകയും ചെയ്തു. ആദ്യമെതിര്‍ത്തിരുന്ന അച്ഛനും ഇപ്പോള്‍ ഒപ്പം നില്‍ക്കുന്നു.

കളിയ്‌ക്കൊപ്പം കരിയറും കൊണ്ടുപോകാനാണ് അക്ഷയയ്ക്ക് താല്‍പര്യം. കൊവിഡ് മാറിയിട്ട് ഒറ്റമകനെ കാണാന്‍ ബള്‍ഗേറിയയ്ക്ക് പോകാന്‍ ഒരുങ്ങിയിരിക്കുകയാണ് അച്ഛന്‍ ഹരികുമാറും അമ്മ ആശയും.