2010ലെ ടി20 ലോകകപ്പില്‍ സിഡ്നിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 18 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡാണ് സ്റ്റോയ്നിസ് ഇന്ന് മറികടന്നത്.

പെര്‍ത്ത്: ടി20 ലോകകപ്പില്‍ ശ്രീലങ്കയെ തച്ചു തകര്‍ത്ത് 17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഓസീസ് ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്നിസിന് റെക്കോര്‍ഡ്. ലോകകപ്പില്‍ ഓസ്ട്രേലിയന്‍ താരത്തിന്‍റെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡാണ് സ്റ്റോയ്‌നിസ് ഇന്ന് സ്വന്തമാക്കിത്. 17 പന്തില്‍ നാലു ഫോറും അഞ്ച് സിക്സും പറത്തിയ സ്റ്റോയ്നിസ് നേരിട്ട 18ാം പന്തില്‍ ഒരു സിക്സ് കൂടി പറത്തി 59 റണ്‍സുമായി പുറത്താകാതെ നിന്നു.

2010ലെ ടി20 ലോകകപ്പില്‍ സിഡ്നിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 18 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡാണ് സ്റ്റോയ്നിസ് ഇന്ന് മറികടന്നത്. ടി20 ലോകകപ്പിലെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡും സ്റ്റോയ്നിസ് ഇന്ന് അടിച്ചെടുത്തു. നെതര്‍ലന്‍ഡ്സ് ബാറ്റര്‍ സ്റ്റീഫന്‍ മൈബര്‍ഗ് 17 പന്തില്‍ അര്‍ധസെഞ്ചുറി നേടിയതായിരുന്നു ടി20 ലോകകപ്പിലെ വേമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറി.

Scroll to load tweet…

ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡ് ഇപ്പോഴും ഇന്ത്യന്‍ താരം യുവരാജ് സിംഗിന്‍റെ പേരിലാണ്. 2007ലെ ആദ്യ ലോകകപ്പില്‍ 12 പന്തിലായിരുന്നു യുവി വെടിടക്കെട്ട് അര്‍ധസെഞ്ചുറി നേടിയത്. ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ യുവി ആറ് പന്തില്‍ ആറ് സിക്സ് അടിച്ച മത്സരത്തിലായിരുന്നു ടി20 ചരിത്രത്തിലെ വേഗമേറിയ അര്‍ധസെഞ്ചുറിയും പിറന്നത്.

ടി20 ലോകകപ്പ്: പാക്കിസ്ഥാനെതിരായ ജയം, ഇന്ത്യ സെമി ഉറപ്പിച്ചോ ?; കണക്കുകളും സാധ്യതകളും ഇങ്ങനെ

ലങ്കക്കെതിരെ അവസാന 48 പന്തില്‍ 78 റണ്‍സ് വേണ്ടിയിരുന്ന ഓസീസിനായി ക്രീസിലെത്തിയപാടെ അടി തുടങ്ങിയ സ്റ്റോയ്നിസ് സമ്മര്‍ദ്ദം അടിച്ചകറ്റി. ലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കക്കെതിരെ ആയിരുന്നു സ്റ്റോയ്നിസിന്‍റെ കടന്നാക്രമണം.പതിനാലാം ഓവറില്‍ 10ഉം പതിനഞ്ചാം ഓവറില്‍ 19ഉം പതിനാറാം ഓവറില്‍ 20ഉം റണ്‍സടിച്ച സ്റ്റോയ്നിസ് ഓസീസിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.