Asianet News MalayalamAsianet News Malayalam

ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തുമോ..? സൂചന നല്‍കി മാര്‍ക്ക് ബൗച്ചര്‍

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് ഡിവില്ലിയേഴ്‌സ്. 2011ല്‍ ബാഗ്ലൂരിനൊപ്പം എത്തിയതാണ് ഡിവില്ലിയേഴ്‌സ്. പിന്നീട് അവിടം വിട്ട് പോയിട്ടില്ല. 

 

Mark Boucher Talking on AB De Velliers return to National Team
Author
Cape Town, First Published Apr 16, 2021, 5:45 PM IST

കേപ്ടൗണ്‍: മൂന്ന് വര്‍ഷങ്ങളായി എബി ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട്. എങ്കിലും വിവിധ രാജ്യങ്ങളുടെ ടി20 ലീഗുകളില്‍ പ്രധാന സാനിധ്യമാണ് താരം. എല്ലാവര്‍ഷം വന്‍ പ്രകടനങ്ങള്‍ ഡിവില്ലിയേഴ്‌സിന്റെ ബാറ്റില്‍ നിന്നുണ്ടാവാറുമുണ്ട്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് ഡിവില്ലിയേഴ്‌സ്. 2011ല്‍ ബാഗ്ലൂരിനൊപ്പം എത്തിയതാണ് ഡിവില്ലിയേഴ്‌സ്. പിന്നീട് അവിടം വിട്ട് പോയിട്ടില്ല. 

വിരമിക്കാനുണ്ടായ തീരുമാനം പിന്‍വലിച്ച് ഡിവില്ലിയേഴ്‌സ് ദക്ഷണാഫ്രിക്കന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഡിവില്ലിയേഴ്‌സ് ഉടണ്ടാകുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ കൊവിഡ് വ്യപാനം കടുത്തതോടെ ലോകകപ്പ് മാറ്റിവെക്കുകയായിരുന്നു. മറ്റൊരു ടി20 ലോകകപ്പ് അടുത്തെത്തി നില്‍ക്കുന്നു. ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ജേഴ്‌സിയില്‍ തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഡിവില്ലിയേഴ്‌സിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് സൂചന നല്‍കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ടീം പരിശീലകനായ മാര്‍ക്ക് ബൗച്ചര്‍. തിരിച്ചുവരവുമായി ബന്ധപ്പെട്ട ചര്‍ച്ച ഇപ്പോഴും സജീവമാണെന്നാണ് ബൗച്ചര്‍ പറയുന്നത്. മുന്‍ വിക്കറ്റ് കീപ്പറുടെ വാക്കുകള്‍... ''ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പ് ഞാന്‍ ഡിവില്ലിയേഴ്‌സുമായി സംസാരിച്ചിരുന്നു. തിരിച്ചുവരവുമായി ബന്ധപ്പെട്ട ചര്‍ച്ച സജീവമാണ്. അദ്ദേഹം ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. ഇപ്പോഴും ലോക ക്രിക്കറ്റിലെ മികച്ച താരമാണ് ഡിവില്ലിയേഴ്‌സ്. ലോക ക്രിക്കറ്റില്‍ ആധിപത്യം സ്ഥാപിക്കാനുള്ള കഴിവ് അദ്ദേഹത്തില്‍ ബാക്കിയുണ്ട്. ഞങ്ങളെല്ലാവരും ഡിവില്ലിയേഴ്‌സിനൊപ്പമാണ്.'' ബൗച്ചര്‍ വ്യക്തമാക്കി.

ഈ സീസണിലും താരം ഫോമിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ആദ്യ മത്സരത്തില്‍ മുംബൈക്കെതിരെ 48 റണ്‍സാണ് നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഒരു റണ്‍സാണ് നേടിയത്.

Follow Us:
Download App:
  • android
  • ios