മുഹമ്മദ് സിറാജ് എറിഞ്ഞ നാലാം ഓവറിലെ മൂന്നാം പന്തില്‍ ഡേവിഡ് വാര്‍ണര്‍ പുറത്ത്. വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന് ക്യാച്ച് നല്‍കിയാണ് എട്ട് പന്തില്‍ ഒരു റണ്ണെടുത്ത വാര്‍ണര്‍ മടങ്ങിയത്. പുറത്ത് കാണികളുടെ ബഹളം കേട്ട് ഞെട്ടിയുണരുന്ന ലാബുഷെയ്നിന്‍റെ ദൃശ്യങ്ങളും പിന്നീട് തിടുക്കപ്പെട്ട് ക്രീസിലേക്ക് വരുന്നതിന്‍റെ ദൃശ്യങ്ങളും ആരാധകര്‍ കണ്ടു.

ഓവല്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരെ 173 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ രണ്ടാം ഇന്നിംഗ്സ് തുടങ്ങാനായി ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജയും ഡേവി‍ഡ് വാര്‍ണറും ക്രീസിലെത്തിയപ്പോള്‍ ക്യാമറകള്‍ സൂം ചെയ്തത് ഓസ്ട്രേലിയന്‍ ഡ്രസ്സിംഗ് റൂമിന് പുറത്തെ ബാല്‍ക്കണയിലേക്കായിരുന്നു. ബാല്‍ക്കണിയില്‍ പാഡണിഞ്ഞ് കസേരക്ക് മുകളില്‍ കാല് കയറ്റിവെച്ച് ഉറങ്ങാനുള്ള തയാറെടുപ്പിലായിരുന്നു വണ്‍ ഡൗണായി ക്രീസിലെത്തേണ്ട് ഓസീസ് ബാറ്റര്‍ മാര്‍നസ് ലാബുഷെയെന്‍. എന്നാല്‍ നന്നായി ഒന്ന് കണ്ണടച്ച് വരുമ്പോഴേക്കും ലാബുഷെയ്നിനെ ഡേവിഡ് വാര്‍ണര്‍ ചതിച്ചു.

മുഹമ്മദ് സിറാജ് എറിഞ്ഞ നാലാം ഓവറിലെ മൂന്നാം പന്തില്‍ ഡേവിഡ് വാര്‍ണര്‍ പുറത്ത്. വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന് ക്യാച്ച് നല്‍കിയാണ് എട്ട് പന്തില്‍ ഒരു റണ്ണെടുത്ത വാര്‍ണര്‍ മടങ്ങിയത്. പുറത്ത് കാണികളുടെ ബഹളം കേട്ട് ഞെട്ടിയുണരുന്ന ലാബുഷെയ്നിന്‍റെ ദൃശ്യങ്ങളും പിന്നീട് തിടുക്കപ്പെട്ട് ക്രീസിലേക്ക് വരുന്നതിന്‍റെ ദൃശ്യങ്ങളും ആരാധകര്‍ കണ്ടു.

ഓസീസ് ഇന്നിംഗ്സില്‍ 69.4 ഓവര്‍ ഫീല്‍ഡ് ചെയ്ത ശേഷം തിരിച്ചെത്തിയ ലാബുഷെയ്ന്‍ ഒന്ന് മയങ്ങാമെന്ന് കരുതിയപ്പോഴാണ് വാര്‍ണര്‍ ചതിച്ചതെന്ന് ആരാധകര്‍ പറയുന്നുവെങ്കിലും ആ ഉറക്കത്തിന് പിന്നിലെ രഹസ്യം പരസ്യമാക്കിയിരിക്കുകയാമ് ലാബുഷെയ്ന്‍. ആ സമയം താന്‍ ഉറങ്ങുകയായിരുന്നില്ലെന്നും കണ്ണടച്ചിരുന്ന് കണ്ണുകള്‍ക്ക് വിശ്രമം കൊടുക്കുകയും സമ്മര്‍ദ്ദം ഒഴിവാക്കി റിലാക്സാവാന്‍ ശ്രമിക്കുകയും ആയിരുന്നുവെന്ന് മൂന്നാം ദിനത്തിലെ കളിക്കുശേഷം ലാബുഷെയ്ന്‍ പറഞ്ഞു.

അന്ന് രഹാനെയെക്കുറിച്ച് സ്റ്റീവ് വോ പറഞ്ഞപ്പോഴെ ഞാന്‍ അപകടം മണത്തു, തുറന്നു പറഞ്ഞ് മുന്‍ ഓസീസ് പരിശീലകന്‍

എന്നാല്‍ ക്രീസിലെത്തിയപ്പോഴെ മുഹമ്മദ് സിറാജ് തന്നെ പരീക്ഷിച്ചതിനാന്‍ പിന്നീട് വിശ്രമമേ ഉണ്ടായില്ലെന്നും ലാബുഷെയ്ന്‍ തമാശയായി പറഞ്ഞു. സിറാജിന്‍റെ പന്ത് കൈയില്‍ കൊണ്ട് വേദനയാല്‍ ലാബുഷെയ്ന്‍ ബാറ്റ് നിലത്തിട്ടിരുന്നു. മൂന്നാം ദിനം 118 പന്ത് നേരിട്ട ലാബുഷെയ്ന്‍ 41 റണ്‍സുമായി ക്രീസിലുണ്ട്.

View post on Instagram

ഒന്നാം ഇന്നിംഗ്‌സില്‍ 173 റണ്‍സ് ലീഡാണ് ഓസീസ് നേടിയത്. ഓസീസിന്റെ 469നെതിരെ ഇന്ത്യ 296 റണ്‍സിന് പുറത്തായി. അജിന്‍ രഹാനെ (89), ഷാര്‍ദുല്‍ ഠാക്കൂര്‍ (51), രവീന്ദ്ര ജഡേജ (48) എന്നിവരാണ് ബാറ്റിംഗില്‍ ഇന്ത്യയെ സഹായിച്ചത്. പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ട്രാവിസ് ഹെഡ് (163), സറ്റീവന്‍ സ്മിത്ത് (121) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി.