Asianet News MalayalamAsianet News Malayalam

ഇരട്ട സെഞ്ചുറി, പിന്നാലെ സെഞ്ചുറി! നേട്ടത്തിന്റെ നെറുകയില്‍ ലബുഷെയ്ന്‍; വിന്‍ഡീസിനെതിരെ ഓസീസിന് വിജയ പ്രതീക്ഷ

ആദ്യ ഇന്നിംഗ്‌സില്‍ ഇരട്ട സെഞ്ചുറിയും തൊട്ടുപിന്നാലെ സെഞ്ചുറിയും നേടിയതോടെ ഓസീസ് താരത്തെ നേടി ഒരു നേട്ടമെത്തി. ഒരു ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയും പിന്നാലെ സെഞ്ചുറിയും നേടുന്ന എട്ടാമത്തെ താരമായിരിക്കുകയാണ് ലബുഷെയ്ന്‍.

Marnus Labuschagne creates historic record in Test cricket
Author
First Published Dec 3, 2022, 5:04 PM IST

പെര്‍ത്ത്: വെസ്റ്റ് ഇന്‍ഡീസിനെതിരെ പെര്‍ത്ത് ടെസ്റ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് മര്‍നസ് ലബുഷെയ്ന്‍. ഒന്നാം ഇന്നിംഗ്‌സില്‍ ഇരട്ട സെഞ്ചുറി (204) നേടിയിരുന്നു ലബുഷെയ്ന്‍. സ്റ്റീവന്‍ സ്മിത്തും (പുറത്താവാതെ 200) സെഞ്ചുറി നേടിയപ്പോള്‍ ഓസീസ് നാലിന് 598 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സിനെത്തിയപ്പോള്‍ സെഞ്ചുറിയോടെ ലബുഷെയ്ന്‍ ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചു. പുറത്താവാതെ 104 റണ്‍സാണ് ഓസ്‌ട്രേലിയ നേടിയത്.

ആദ്യ ഇന്നിംഗ്‌സില്‍ ഇരട്ട സെഞ്ചുറിയും തൊട്ടുപിന്നാലെ സെഞ്ചുറിയും നേടിയതോടെ ഓസീസ് താരത്തെ നേടി ഒരു നേട്ടമെത്തി. ഒരു ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയും പിന്നാലെ സെഞ്ചുറിയും നേടുന്ന എട്ടാമത്തെ താരമായിരിക്കുകയാണ് ലബുഷെയ്ന്‍. മുന്‍ ഓസീസ് താരം ഡഗ് വാല്‍ട്ടേഴ്‌സാണ് (242 & 103) നേട്ടം കൊയ് ആദ്യ താരം. 1969ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നത്. പിന്നാലെ സുനില്‍ ഗവാസ്‌കറും (124 & 220) നേട്ടത്തിലെത്തി. 1971ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു ഇത്. തൊട്ടടുത്ത വര്‍ഷം മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ലോറന്‍സ് റോവും (214 & 100) ഇതേ നേട്ടം സ്വന്തമാക്കി. ന്യൂസിലന്‍ഡിനെതിരെയായിരുന്നിത്. 

1974ല്‍ ന്യൂസിലന്‍ഡിനെതിരെ മുന്‍ ഓസീസ് താരം ഗ്രേഗ് ചാപ്പലും (274 & 133) അത്ഭുത പ്രകടനം പുറത്തെടുത്തു. മുന്‍ ഇംഗ്ലണ്ട് താരം ഗ്രഹാം ഗൂച്ചിന്റെ (333 & 123) അക്കൗണ്ടിലുമുണ്ട് ഈ നേട്ടം. അദ്ദേഹം ഇന്ത്യക്കെതിരെ ട്രിപ്പിള്‍ സെഞ്ചുറിയാണ് നേടിയത്. മുന്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ ബ്രയാന്‍ ലാറ (221 & 130) 2001ലാണ് നേട്ടം സ്വന്തമാക്കിയത്. കൊളംബോയില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നിത്. മുന്‍ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാരയാണ് ലബുഷെയ്‌നിന് മുമ്പ് നേട്ടത്തിലെത്തിയ മറ്റൊരു താരം. 2014ല്‍ ചിറ്റഗോംങിലായിരുന്നു സംഗക്കാരയുടെ നേട്ടം. 309, 105 എന്നിങ്ങനെയായിരുന്നു സംഗക്കാരയുടെ സ്‌കോര്‍.

അതേസമയം, മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് തോല്‍വിക്ക് മുന്നിലാണ്. ഓസ്‌ട്രേലിയയെ ഇനിയും ബാറ്റിംഗിന് അയക്കണമെങ്കില്‍ സന്ദര്‍ശകര്‍ക്ക് 306 കൂടി വേണം. നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 192 റണ്‍സ് എന്ന നിലയിലാണ് വിന്‍ഡീസ്. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് 101 റണ്‍സുമായി ക്രീസിലുണ്ട്. കെയ്ന്‍ മയേഴ്‌സാണ് (0) കൂട്ട്. ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (45), ഷംറ ബ്രൂക്ക്‌സ് (11), ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് (24) എന്നിവരാണ് പുറത്തായ താരങ്ങള്‍. നഥാന്‍ ലിയോണ്‍ രണ്ട് വിക്കറ്റെടുത്തു. 

ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെതിരെ വിന്‍ഡീസ് 283ന് പുറത്തായിരുന്നു. പിന്നാലെ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ടിന് 182 എന്ന സ്‌കോറില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ഓസ്‌ട്രേലിയക്കെതിരെ അര്‍ജന്റീയുടെ പ്രതീക്ഷ ലിയോണല്‍ മെസിയില്‍; സവിശേഷ നേട്ടത്തിനരികെ ഇതിഹാസ താരം

Follow Us:
Download App:
  • android
  • ios