സിഡ്നി: ഐ പി എല്ലിൽ മികവ് തെളിയിക്കാൻ ഓസ്ട്രേലിയൻ താരം മാർനസ് ലബുഷെയ്നും. ഐ പി എൽ താരലേലത്തിനായി പേര് രജിസ്റ്റർ ചെയ്യുമെന്ന് ലബുഷെയ്ൻ പറഞ്ഞു. ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബെയ്ൻ ഹീറ്റിന്റെ താരമാണ് 26കാരനായ ലബുഷെയ്ൻ.

മത്സരശേഷം നടന്ന അഭിമുഖത്തിലാണ് ഐ പി എല്ലിൽ കളിക്കാൻ താൽപര്യമുണ്ടെന്ന് ഓസീസ് ബാറ്റിംഗിന്‍റെ നെടുന്തൂണായ ലബുഷെയ്ൻ വെളിപ്പെടുത്തിയത്. ഈമാസം പതിനെട്ടാനാണ് ഐ പി എൽ താരലേലം നടക്കുക.

ഐപിഎല്‍ മഹത്തായ ടൂര്‍ണമെന്‍റാണെന്നും അതില്‍ പങ്കെടുക്കുന്നതിന് അതിയായ ആഗ്രഹമുണ്ടെന്നും ലാഹുഷെയ്ന്‍ പറഞ്ഞു. ലേലത്തില്‍ എന്താണ് സംഭവിക്കുക എന്ന് കാത്തിരുന്ന് കാണാമെന്നും ലാബുഷെയ്ന്‍ പറഞ്ഞു.

ഇന്ത്യക്കെതിരാ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ കളിച്ചശേഷം ബിഗ് ബാഷില്‍ കളിച്ച ലാബുഷെയ്ന്‍ 29.33 ശരാശരിയില്‍ 123.07 പ്രഹരശേഷിയില്‍ 176 റണ്‍സും തന്‍റെ പാര്‍ട്ട് ടൈം ലെഗ് ബ്രേക്ക് ബൗളിംഗിലൂടെ 10 വിക്കറ്റും വീഴ്ത്തിയിരുന്നു.