അമ്പാട്ടി റായുഡുവിനെ പിന്തുണച്ച് മാത്യു ഹെയ്ഡന്‍. ഏകദിന ലോകകപ്പില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ റായുഡുവിനെ ഇന്ത്യ നിയോഗിക്കണമെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ താരം ഹെയ്ഡന്‍ ആവശ്യപ്പെട്ടു.

ചെന്നൈ: അമ്പാട്ടി റായുഡുവിനെ പിന്തുണച്ച് മാത്യു ഹെയ്ഡന്‍. ഏകദിന ലോകകപ്പില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ റായുഡുവിനെ ഇന്ത്യ നിയോഗിക്കണമെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ താരം ഹെയ്ഡന്‍ ആവശ്യപ്പെട്ടു. റായുഡുവിന്റെ സ്ഥാനത്തെ ആളുകള്‍ ചോദ്യം ചെയ്യുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നും ഹെയ്ഡന്‍ പറഞ്ഞു. 

കെ എല്‍ രാഹുല്‍ ലോകകപ്പ് ടീമിലെത്തുമെന്ന് കരുതുന്നില്ലെന്നും ഹെയ്ഡന്‍ പറഞ്ഞു. നാലാം നമ്പറില്‍ കടുത്ത ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെയാണ് ഹെയ്ഡന്റെ പരാമര്‍ശം. നാലാം നമ്പറിലേക്ക് പൂജാരയെ സൗരവ് ഗാംഗുലിയും ശ്രേയസ് അയ്യരെ റിക്കി പോണ്ടിങ്ങും പിന്തുണച്ചിരുന്നു.