രണ്ട് വിരലുയര്‍ത്തി കാണിച്ച മായങ്കിനോട് എന്നാ പിന്നെ ട്രിപ്പിള്‍ അടിക്കൂ എന്ന് മൂന്ന് വിരലുയര്‍ത്തി കാട്ടി കോലി മറുപടി നല്‍കി. ഇത് ഡ്രസ്സിംഗ് റൂമില്‍ ചിരി പടര്‍ത്തുകയും ചെയ്തു. 

ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരായ ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാള്‍ ബാറ്റുയര്‍ത്തി ഇരുകൈകളും വിരിച്ച് ആകാശത്തേക്ക് നോക്കിയശേഷം ഡ്രസ്സിംഗ് റൂമിലിരുന്ന ക്യാപ്റ്റന്‍ വിരാട് കോലിയെ നോക്കി രണ്ട് വിരലുകള്‍ ഉയര്‍ത്തി കാണിച്ചു. താങ്കള്‍ പറഞ്ഞു, ഞാനത് നേടിയെന്ന്.

വീരേന്ദര്‍ സെവാഗ് സ്റ്റൈലില്‍ സിക്സര്‍ പറത്തി ഡബിളടിച്ചശേഷമായിരുന്നു മായങ്ക് ഡ്രസ്സിംഗ് റൂമിലിരുന്ന കോലിയെ നോക്കി ഡബിളടിച്ചുവെന്ന് കൈകൊണ്ട് കാണിച്ചത്. ചായക്ക് പിരിയുമ്പോള്‍ 150 പിന്നിട്ട മായങ്കിനോട് ഡബിള്‍ സെഞ്ചുറി നേടണമെന്ന് ആവശ്യപ്പെട്ടത് ക്യാപ്റ്റന്‍ വിരാട് കോലിയായിരുന്നു. ചായക്കുശേഷം ക്യാപ്റ്റന്‍ വാക്കുകള്‍ അക്ഷരംപ്രതി അനുസരിച്ച് മായങ്ക് ഡബിളടിക്കുകയും ചെയ്തു.

എന്നാല്‍ ഡബിളടിച്ചുവെന്ന് ആംഗ്യം കാണിച്ച മായങ്കിനോട് കോലിയുടെ തിരിച്ചുള്ള പ്രതികരണവും ശ്രദ്ധേയമായി. രണ്ട് വിരലുയര്‍ത്തി കാണിച്ച മായങ്കിനോട് എന്നാ പിന്നെ ട്രിപ്പിള്‍ അടിക്കൂ എന്ന് മൂന്ന് വിരലുയര്‍ത്തി കാട്ടി കോലി മറുപടി നല്‍കി. ഇത് ഡ്രസ്സിംഗ് റൂമില്‍ ചിരി പടര്‍ത്തുകയും ചെയ്തു.

View post on Instagram

ഡബിളടിച്ചശേഷം അതിവേഗം സ്കോര്‍ ചെയ്ത മായങ്ക് ട്രിപ്പിള്‍ നേടുമെന്ന് തോന്നിച്ചെങ്കിലും 243 റണ്‍സില്‍ വീണു. ബംഗ്ലാദേശിനെതിരെ ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്കോറാണിത്. 248 റണ്‍സടിച്ച സച്ചിനാണ് ഒന്നാം സ്ഥാനത്ത്.

View post on Instagram