ഗോവയിലായിരുന്നു വിവാഹ ചടങ്ങുകള്‍. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ ബുംറ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. 

ഫറ്റോര്‍ഡ: കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയും ടെലിവിഷന്‍ അവതാരക സഞ്ജന ഗണേശനും വിവാഹിതരായത്. ഗോവയിലായിരുന്നു വിവാഹ ചടങ്ങുകള്‍. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ ബുംറ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

Scroll to load tweet…

ഇതിനിടെ വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിന് ഒരു അമളി പറ്റി. ട്വിറ്ററില്‍ ബുംറയ്ക്കും സഞ്ജനയ്ക്കും ആശംസ നേരുമ്പോള്‍ മായങ്ക് ടാഗ് ചെയ്തത് മുന്‍ ഇന്ത്യന്‍ താരവും ബാറ്റിങ് കോച്ചുമായിരുന്ന സഞ്ജയ് ബംഗാറിനെയാണ്. ഉടനെ മായങ്ക് ട്വീറ്റ് കളഞ്ഞെങ്കിലും സ്‌ക്രീന്‍ ഷോട്ട് നിമിഷങ്ങള്‍ക്കകം വൈറലായി.പിന്നീട് തിരുത്തിയ പുതിയ ട്വീറ്റ് പോസ്റ്റ് ചെയ്‌തെങ്കിലും ട്രോളര്‍മാര്‍ വെറുതെ വിട്ടില്ല. 

2014ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റാണ് സഞ്ജന. ഐപിഎല്ലില്‍, സ്റ്റാര്‍ സ്‌പോര്‍ട്‌സിലെയും പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിലെയും അവതാരകയായും 28കാരിയയാ സഞ്ജന എത്തിയിട്ടുണ്ട്. റിയാലിറ്റി ടിവി ഷോ ആയ എം ടിവി സ്പ്ലിറ്റ്വില്ല-7ലെ മത്സരാര്‍ത്ഥിയായിരുന്നു.

നേരത്തേ, മലയാളിയും നടിയുമായ അനുപമ പരമേശ്വരനും ബുമ്രയും വിവാഹിതരാവുമന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അനുപമയുടെ കുടുബം ഇത് നിഷേധിക്കുകയും ചെയ്തു.