Asianet News MalayalamAsianet News Malayalam

ജഡേജയ്ക്ക് പരിക്കുണ്ടായിരുന്നോ..? സംശയം പ്രകടിപ്പിച്ച് മൈക്കല്‍ വോണ്‍

ബാറ്റിങ്ങിനിടെ രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് പന്തെറിയാന്‍ യൂസ്‌വേന്ദ്ര ചാഹലെത്തിത്. മൂന്ന് വിക്കറ്റ് താരം മാന്‍ ഓഫ് ദ മാച്ചാവുകയും ചെയ്തു. നിരവധി പേര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

Michael Vaughan opine on Chahal being named as Jadejas concussion substitute
Author
Canberra ACT, First Published Dec 4, 2020, 9:08 PM IST

കാന്‍ബറ: ഇന്ത്യയുടെ കണ്‍ക്കഷന്‍ സബ്‌സ്റ്റിയൂട്ടില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ മൈക്കല്‍ വോണ്‍. ട്വിറ്ററിലൂടെയാണ് വോണ്‍ സംശയം പ്രകടിപ്പിച്ചത്. ഇന്ത്യയുടെ തീരുമാനത്തെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. ജഡേജയ്ക്ക് അത്രത്തോളം പരിക്കൊന്നുമില്ലെന്നാണ് വോണിന്റെ പക്ഷം. ട്വിറ്ററില്‍ നിരവധി വോനിന്റെ ട്വീറ്റിന് പ്രതികരണവുമായെത്തി. 

ടി20 ക്രിക്കറ്റിലെ ആദ്യത്തെ കണ്‍ക്കഷന്‍ സബ്സ്റ്റിറ്റിയൂഷനാണ് ഇന്ന് സംഭവിച്ചത്. ബാറ്റിങ്ങിനിടെ രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് പന്തെറിയാന്‍ യൂസ്‌വേന്ദ്ര ചാഹലെത്തിത്. മൂന്ന് വിക്കറ്റ് താരം മാന്‍ ഓഫ് ദ മാച്ചാവുകയും ചെയ്തു. നിരവധി പേര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് പ്രതികരണവുമായി വോനെത്തിയത്. 

ജഡേജയുടെ പരിക്കിലാണ്  മുന്‍ ഇംഗ്ലീഷ് താരം സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. വോണിന്റെ ട്വീറ്റ് ഇങ്ങനെ... ''ജഡേജയ്ക്കു കണ്‍കഷന്‍ സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ ഡോക്ടറോ, ഫിസിയോയോ ഗ്രൗണ്ടിലേക്കു വന്നിട്ടില്ല. കാലിന് എന്തോ പരിക്കുള്ളതുപോലെയാണ് അദ്ദേഹം കാണപ്പെട്ടത്. പിന്നീട് അവര്‍ കണ്‍കഷന്‍ പകരക്കാരനെ ഇറക്കുകയും ചെയ്തു.'' വോണ്‍ വ്യക്തമാക്കി. 

ഇന്ത്യയുടെ ബാറ്റിങിനിടെയായിരുന്നു അവസാന ഓവറില്‍ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങില്‍ ജഡേജയുടെ ഹെല്‍മറ്റില്‍ പന്ത് ഇടിച്ചത്. തുടര്‍ന്നും ബാറ്റ് ചെയ്ത അദ്ദേഹം ഇന്നിങ്സ് പൂര്‍ത്തിയായ ശേഷമാണ് മടങ്ങിയത്. ഓസീസ് ഇന്നിങ്സില്‍ ജഡേജയ്ക്കു ഇറങ്ങാനായില്ല. തുടര്‍ന്നാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമപ്രകാരം പ്ലെയിങ് ഇലവനില്‍ ഇല്ലാതിരുന്ന ചഹലിനെ ഇന്ത്യ ഉള്‍പ്പെുത്തിയത്. മാച്ച് റഫറി ഡേവിഡ് ബൂണാണ് അനുമതി നല്‍കിയത്.

Follow Us:
Download App:
  • android
  • ios