കൗണ്ടിയില്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്കിനെതിരെ ബൗള്‍ ചെയ്യുന്നത് കണ്ടാണ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ്  ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഷുയൈബ് ബഷീറിനെ ടീമിലെടുത്തത്. ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുക്കാനും പരമ്പരയില്‍ ബഷീറിനായി. 

ധരംശാല: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ പരിചയസമ്പന്നരാല്ലാത്ത നാലു സ്പിന്നര്‍മാരാുമായാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. അരങ്ങേറ്റക്കാരായ ഷുയൈബ് ബഷീറും ടോം ഹാര്‍ട്‌ലിയും ഒരു ടെസ്റ്റ് മാത്രം കളിച്ച റെഹാന്‍ അഹമ്മദും അടങ്ങുന്ന സ്പിന്‍ നിരയിലെ പരിചയ സമ്പന്നനായ ഏക താരം ജാക്ക് ലീച്ച് ആയിരുന്നു. ലീച്ചിന് ആകട്ടെ ആദ്യ ടെസ്റ്റിന് പിന്നാലെ പരിക്കേറ്റ് പരമ്പരയില്‍ നിന്ന് പുറത്താകുകയും ചെയ്തു. ആദ്യ ടെസ്റ്റില്‍ തന്നെ വിക്കറ്റ് വേട്ട നടത്തിയ ഇടം കൈയന്‍ സ്പിന്നര്‍ ടോം ഹാര്‍ട്‌ലി പരമ്പരയില്‍ ഇംഗ്ലണ്ടിന് വിജയത്തുടക്കം നല്‍കിയപ്പോള്‍ രണ്ടാം ടെസ്റ്റില്‍ അരങ്ങേറിയ ഷുയൈബ് ബഷീറും ബൗളിംഗില്‍ തിളങ്ങിയിരുന്നു.

നാലാം ടെസ്റ്റില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് വിജയം നേടിയെങ്കിലും ഇംഗ്ലണ്ടിനായി ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയത് ഓഫ് സ്പിന്നര്‍ ഷുയൈബ് ബഷീറായിരുന്നു. കൗണ്ടിയില്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്കിനെതിരെ ബൗള്‍ ചെയ്യുന്നത് കണ്ടാണ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഷുയൈബ് ബഷീറിനെ ടീമിലെടുത്തത്. ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുക്കാനും പരമ്പരയില്‍ ബഷീറിനായി.

ക്രുനാല്‍ പാണ്ഡ്യയുടെ സ്ഥാനം തെറിച്ചു; പുതിയ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്

ഇപ്പോഴിതാ ബഷീര്‍ ഇംഗ്ലണ്ടിന്‍റെ ആര്‍ അശ്വിനാകുമെന്ന് പ്രവചനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. റാഞ്ചി ടെസ്റ്റില്‍ ബഷീര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയായിരുന്നു വോണിന്‍റെ പരാമര്‍ശം, ഇംഗ്ലീഷ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ വാരമാണിത്. കാരണം, ഇംഗ്ലണ്ട് ക്രിക്കറ്റില്‍ പുതിയൊരു സൂപ്പര്‍ താരം അവതരിച്ചിരിക്കുന്നു. ഷുയൈബ് ബഷീറിന്‍റെ പ്രകടനം നമ്മള്‍ ആഘോഷിക്കേണ്ടതാണ്. തന്‍റെ രണ്ടാം ടെസ്റ്റില്‍ തന്നെ എട്ട് വിക്കറ്റ് വീഴ്ത്തിയ ബഷീര്‍ ഇംഗ്ലണ്ടിന്‍റെ ആര്‍ അശ്വിനാണ്. അവനെ നമ്മള്‍ അവതരിപ്പിച്ചത് ശരിക്കും ആഘോഷിക്കേണ്ട കാര്യമാണ്. ഇംഗ്ലണ്ട് ക്രിക്കറ്റിലെ സൂപ്പര്‍ താരമാകും ബഷീര്‍ എന്ന കാര്യത്തില്‍ സംശയമില്ലെന്നും വോണ്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ആത്മാര്‍ത്ഥതയെന്നാല്‍ ഇതാണ്, വിരമിച്ചിട്ടും ടീമിനുവേണ്ടി പകരക്കാരനായി ഫീല്‍ഡിംഗിനിറങ്ങി കിവീസ് താരം

ഇംഗ്ലണ്ടിനെതിരായ റാഞ്ചി ടെസ്റ്റും ജയിച്ച് ഇന്ത്യ സ്വന്തം നാട്ടില്‍ തുടര്‍ച്ചയായ പതിനേഴാം പരമ്പര ജയം ആഘോഷിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തോറ്റെങ്കിലും പിന്നീടുള്ള മൂന്ന് ടെസ്റ്റുകളും ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. അഞ്ച് മത്സര പരമ്പരയിലെ അവസാന മത്സരം ഏഴിന് ധരംശാലയില്‍ നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക