വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണമാണ് ഔദ്യോഗിക അറിയിപ്പ് പുറത്തുവിടാന്‍ വൈകിയതെന്ന് ടീം അധികൃതര്‍ അറിയിച്ചു. നേരത്തെ, ഷഹീന്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു.

ലണ്ടന്‍: ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ് (Umesh Yadav) കൗണ്ടി ക്രിക്കറ്റിലേക്ക്. മിഡില്‍സെക്‌സ് വേണ്ടിയാണ് ഉമേഷ് കരാറൊപ്പിട്ടത്. ഈ വര്‍ഷം ശേഷിക്കുന്ന കൗണ്ടി ചാംപ്യന്‍ഷിപ്പിലും വണ്‍ ഡേ കപ്പിലും ഉമേഷ് കളിക്കും. പാകിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദി (Shaheen Afridi) നാട്ടിലേക്ക് തിരിച്ച സാഹചര്യത്തിലാണ് 34കാരനെ ടീമിലെത്തിക്കാന്‍ മിഡില്‍സെക്‌സ് തീരുമാനിച്ചത്.

വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണമാണ് ഔദ്യോഗിക അറിയിപ്പ് പുറത്തുവിടാന്‍ വൈകിയതെന്ന് ടീം അധികൃതര്‍ അറിയിച്ചു. നേരത്തെ, ഷഹീന്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും പാക് ടീമിനൊപ്പം ചേരാനുമാണ് ഷഹീന്‍ നാട്ടിലേക്ക് തിരിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരങ്ങളില്‍ അഫ്രീദിക്ക് കളിക്കേണ്ടതുണ്ട്.

Scroll to load tweet…

ഈ സീസണില്‍ കൗണ്ടി കളിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഉമേഷ്. ഇന്ത്യന്‍ ഓപ്പണര്‍ ചേതേശ്വര്‍ പൂജാര സസെക്‌സിന് വേണ്ടി കളിക്കുന്നുണ്ട്. നേരത്തെ, അഫ്രീദിയും പൂജാരയും നേര്‍ക്കുനേര്‍ വന്നത് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു.

Scroll to load tweet…

ആദ്യമായിട്ടാണ് ഉമേഷ് കൗണ്ടിയില്‍ കളിക്കാനൊരുങ്ങുന്നത്. ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമല്ലാത്ത ഉമേഷ് ഇംഗ്ലണ്ടില്‍ ടെസ്റ്റ് ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ കളിച്ചിരുന്നില്ല. മൂന്ന് ഫോര്‍മാറ്റിലുമായി ഇന്ത്യക്ക് വേണ്ടി 134 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഉമേഷ് 273 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

അരങ്ങേറ്റത്തില്‍ 12 വിക്കറ്റുമായി പ്രഭാത് ജയസൂര്യ; ഓസീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ലങ്കയ്ക്ക് ജയം