ആമിറിനും വാസിമിനും പുറമെ യുഎഇ അഞ്ച് വര്‍ഷത്തേക്ക് വിലക്കിയ താരം ഉസ്മാന്‍ ഖാനും ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള പാകിസ്ഥാന്‍ ടീമിലിടം നേടി.

കറാച്ചി: നാലു വര്‍ഷത്തെ ഇടവേളക്കുശേഷം ഇടം കൈയന്‍ പേസര്‍ മുഹമ്മദ് ആമിര്‍ വീണ്ടും പാകിസ്ഥാന്‍ ടീമില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള പാകിസ്ഥാന്‍ ടീമിലാണ് ആമിര്‍ തിരിച്ചെത്തിയത്. 2020 ഓഗസ്റ്റില്‍ പാകിസ്ഥാനു വേണ്ടി കളിച്ചശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ആമിര്‍ വിരമിച്ചിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന ഇമാദ് വാസിമും ടി20 പരമ്പരക്കുള്ള ടീമിലെത്തി. ഇരുവരും അടുത്തിടെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പിന്‍വലിച്ചത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇസ്ലാമാബാദഗ് യുനൈറ്റഡിന് കിരീടം സമ്മാനിച്ച പ്രകടനമാണ് വാസിമിന്‍റെ തിരിച്ചുവരവിന് കാരണമായത്.

ഹാരിസ് റൗഫ് പരിക്ക് മാറി തിരിച്ചെത്തുന്ന കാര്യത്തില്‍ സംശയമുള്ളതിനാലും മുഹമ്മഹ് നവാസ് മികച്ച ഫോമിലല്ലെന്നതും കണക്കിലെടുത്താണ് ഇരുവരെയും ടീമിലെടുത്തതെന്ന് പാകിസ്ഥാന്‍ ടീം മാനേജര്‍ വഹാബ് റിയാസ് പറഞ്ഞു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെയാണ് ഹാരിസ് റൗപിന് തോളിന് പരിക്കേറ്റത്.

ഒരോവറിൽ ജയിക്കാന്‍ 10 റണ്‍സ്, ആരെ ബൗള്‍ ചെയ്യാൻ വിളിക്കും; ബുമ്രയോ നസീം ഷായോ; മറുപടി നല്‍കി ബാബര്‍ അസം

ആമിറിനും വാസിമിനും പുറമെ യുഎഇ അഞ്ച് വര്‍ഷത്തേക്ക് വിലക്കിയ താരം ഉസ്മാന്‍ ഖാനും ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലിടം നേടി. കഴിഞ്ഞ മാസം അവസാനിച്ച പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ രണ്ടാമത്തെ വലിയ റണ്‍വേട്ടക്കാരനായിരുന്നു ഉസ്മാന്‍ ഖാന്‍. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട ഇര്‍ഫാന്‍ ഖാനും ടീമിലുണ്ട്. ഏപ്രില്‍ 18 മുതല്‍ 27 വരെയാണ് അഞ്ച് മത്സരങ്ങളടങ്ങിയ പാകിസ്ഥാന്‍-ന്യൂസിലന്‍ഡ് ടി20 പരമ്പര.

Scroll to load tweet…

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള പാകിസ്ഥാന്‍ ടീം: ബാബർ അസം (ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, അസം ഖാൻ, ഫഖർ സമൻ, ഇഫ്തിഖർ അഹമ്മദ്, ഇമാദ് വസീം, മുഹമ്മദ് അബ്ബാസ് അഫ്രീദി, മുഹമ്മദ് റിസ്‌വാൻ, മുഹമ്മദ് ആമിർ, മുഹമ്മദ് ഇർഫാൻ ഖാൻ, നസീം ഷാ, സയിം അയൂബ്, ഷദാബ് ഖാൻ, ഷഹീൻ അഫ്രിദി, ഉസ്മാൻ ഖാൻ, സമൻ ഖാൻ

Scroll to load tweet…