ഫോമിലുള്ള ബൗളര്‍മാര്‍ക്ക് പഴുത് നല്‍കരുതെന്ന് അസര്‍ മുന്നറിയിപ്പും നല്‍കി.

ഹൈദരാബാദ്: ലോര്‍ഡ്‌സ് ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. രണ്ടാം ഇന്നിംഗ്‌സിലെ മോശം ബാറ്റിംഗാണ് ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചതെന്ന് അസര്‍ പറഞ്ഞു. മുന്‍നിര ബാറ്റര്‍മാരെ കുറഞ്ഞ സ്‌കോറിന് നഷ്ടമായെങ്കിലും വാലറ്റനിര ഇന്ത്യക്ക് നല്‍കിയത് വലിയ പ്രതീക്ഷയാണെന്നും ലോര്‍ഡ്‌സില്‍ ഇന്ത്യയെ ചതിച്ചത് ബാറ്റര്‍മാരാണെന്ന് മുന്‍നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍.

നന്നായി കളിച്ചെങ്കിലും, ജോ റൂട്ടിന്റെയും ഷുഐബ് ബഷീറിന്റെയും ഓവറുകള്‍ രവീന്ദ്ര ജഡേജ പ്രയോജനപ്പെടുത്തണമായിരുന്നെന്നും അസര്‍ വ്യക്തമാക്കി. ഫോമിലുള്ള ബൗളര്‍മാര്‍ക്ക് പഴുത് നല്‍കരുതെന്ന് അസര്‍ മുന്നറിയിപ്പും നല്‍കി. ലോര്‍ഡ്സ് ടെസ്റ്റില്‍ 22 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 181 പന്തില്‍ 61 റണ്‍സുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയുടെ പോരാട്ടത്തേയും മറികടന്നാണ് ഇംഗ്ലണ്ട് ജയം നേടിയത്. അവസാന ദിനം 193 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 170ന് എല്ലാവരും പുറത്താവുകയായിരുന്നു. സ്‌കോര്‍: ഇംഗ്ലണ്ട് 387 & 192, ഇന്ത്യ 387 & 170. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി.

തോല്‍വിയോടെ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ തിരിച്ചടി നേരിട്ടു. തോറ്റതോടെ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. തോല്‍വിയോടെ ഇന്ത്യയുടെ പോയിന്റ് ശതമാനം 33.33 ആയി കുറഞ്ഞു. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യക്ക് ഒരു ജയം മാത്രമാണുള്ളത്. ഇന്ത്യക്കെതിരെ രണ്ട് ജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത്. മൂന്ന് മത്സരം പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ടിന് 66.67 പോയിന്റ് ശതമാനമുണ്ട്. ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയില്‍ ഇനിയും രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്.

ഓസീസ് ഒന്നാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഓസീസ് തൂത്തുവാരിയിരുന്നു. 100 പോിയന്റ് ശതമാനമാണ് ഓസീസിന്. ഇംഗ്ലണ്ട് രണ്ടാം സ്ഥാനം സ്വന്തമാക്കിയതോടെ ശ്രീലങ്ക മൂന്നാമതായി. രണ്ട് മത്സരങ്ങള്‍ കളിച്ച ലങ്കയുടെ പോയിന്റ് ശതമാനം 66.67 ആണ്. ബംഗ്ലാദേശിനെതിരെ അവര്‍ നാട്ടില്‍ രണ്ട് ടെസ്റ്റുകള്‍ കളിച്ചിരുന്നു.

YouTube video player