ദില്ലി: ശ്രീലങ്കന്‍ പേസര്‍ നുവാന്‍ കുലശേഖരയുടെ വിരമിക്കല്‍ പ്രഖ്യാപനം പരിഹാസം കലര്‍ന്ന രീതിയില്‍ ട്വീറ്റ് ചെയ്ത് പുലിവാല് പിടിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ആരാധകരാണ് കൈഫിന് മറുപടിയുമായെത്തിയത്. കഴിഞ്ഞ ദിവസമാണ് കുലശേഖര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന വിവരം പുറത്തുവിട്ടത്. സംഭവത്തെ ചെറിയ രീതിയില്‍ ട്രോളുകയായിരുന്നു കൈഫ്.

കൈഫ് ട്വിറ്ററില്‍ കുറിച്ചിട്ടതിങ്ങനെ... ''നുവാന്‍ കുലശേഖര വിരമിച്ചു. ഒരുകാലത്ത് ഏകദിന ക്രിക്കറ്റിലെ ഒന്നാം നമ്പറിലെ ഒന്നാം നമ്പര്‍ ബൗളറായിരുന്നു അദ്ദേഹം. എന്നാല്‍ കുലശേഖരയുടേതായിട്ട് ഓരോ ഇന്ത്യക്കാരനും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന നിമിഷം അദ്ദേഹത്തിനെതിരെ സിക്സ് നേടി ധോണി ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ചതായിരുന്നു.''

ഇന്ത്യ 2011ല്‍ ലോകകപ്പ് നേടുമ്പോള്‍ ഫൈനനലില്‍ ശ്രീലങ്കയെയാണ് തോല്‍പ്പിച്ചത്. അന്ന് കുലശേഖരയ്‌ക്കെതിരെ സിക്‌സ് നേടി ധോണിയാണ് ഇന്ത്യയെ വിജയിപ്പിച്ചത്. ഈ സംഭവം ഓര്‍ത്തുകൊണ്ടാണ് കൈഫ് ട്വീറ്റ് ചെയ്തത്. ഇതിനെതിരെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ലങ്കന്‍ ആരാധകര്‍. ഇന്ത്യന്‍ ആരാധകരും  കൈഫിന് മറുപടി നല്‍കിയിട്ടുണ്ട്. ചില ട്വീറ്റുകള്‍...