റാഞ്ചി: എം എസ് ധോണി വൈകാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തിയേക്കുമെന്ന് സൂചന. ഇതിന് മുന്നോടിയായി റാഞ്ചിയില്‍ ധോണി പരിശീലനത്തിനിറങ്ങി. റാഞ്ചി സ്റ്റേഡിയത്തില്‍ നെറ്റ് ബൗളര്‍മാരെ നേരിടുന്ന ധോണിയുടെ വീഡിയോ ആണ് പുറത്തുവന്നത്.

ലോകകപ്പിനുശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത ധോണി വിന്‍ഡീസിനും ബംഗ്ലാദേശിനും എതിരായ പരമ്പരകളിലും ഇന്ത്യക്കായി കളിച്ചിരുന്നില്ല. ഇതിനിടെ ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന വാര്‍ത്തകളും വന്നിരുന്നു.

എന്നാല്‍ അടുത്തമാസം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ധോണി ടീമില്‍ തിരിച്ചെത്താന്‍ സാധ്യതയില്ലെന്നാണ് ബിസിസിഐ പ്രതിനിധി പിടിഐയോട് പറഞ്ഞത്. ജനുവരിയില്‍ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണി തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.