ദില്ലി: കളിക്കളത്തിലെ 'മിസ്റ്റര്‍ കൂള്‍' ഇപ്പോള്‍ കശ്മീരിലെ ആര്‍മി യൂണിറ്റില്‍ തിരക്കിലാണ്.  ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്‍റ് കേണലായ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റ് തിരക്കുകള്‍ക്ക് വിട നല്‍കി സൈനിക സേവനത്തിനായാണ് കശ്മീരിലെത്തിയത്. 106 പാരാ ബറ്റാലിയന്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കുന്ന ധോണി സൈനികര്‍ക്കൊപ്പമാകും താമസിക്കുന്നത്.

ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 15 വരെയാണ് ധോണി കശ്മീരില്‍ സേവനമനുഷ്ഠിക്കുക. നിലവില്‍ ബെംഗളൂരുവിലെ ബറ്റാലിയന്‍ ആസ്ഥാനത്ത് പരിശീലനം നടത്തുകയാണ് ധോണി. 2011-ലാണ് ധോണിക്ക് ലെഫ്റ്റനന്‍റ് കേണല്‍ പദവി നല്‍കി രാജ്യം ആദരിച്ചത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ധോണി പിന്‍മാറിയിരുന്നു. 

"