Asianet News MalayalamAsianet News Malayalam

എം എസ് കെ പ്രസാദിന്റെ ലിസ്റ്റില്‍ രണ്ട് മലയാളി പേസര്‍മാര്‍; മനസിലുള്ള റിസര്‍വ് ബൗളര്‍മാരെ വെളിപ്പെടുത്തി ചീഫ് സെലക്റ്റര്‍

ഏതൊരു ടീമിനോടും കിടപിടിക്കുന്നതാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ബൗളിങ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ മികച്ച നിലയിലാണ് ഇന്ത്യന്‍ ബൗളിങ് വകുപ്പ് നയിക്കുന്നത്.

msk prasad announced his list of reserve pace bowlers
Author
Mumbai, First Published Jan 4, 2020, 3:31 PM IST

മുംബൈ: ഏതൊരു ടീമിനോടും കിടപിടിക്കുന്നതാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ബൗളിങ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ മികച്ച നിലയിലാണ് ഇന്ത്യന്‍ ബൗളിങ് വകുപ്പ് നയിക്കുന്നത്. ഇത്തരത്തില്‍ ശക്തമായൊരു ടീം ഉണ്ടാക്കുന്നതില്‍ ചീഫ് സെലക്റ്റര്‍ എം എസ് കെ പ്രസാദിനും പങ്കുണ്ട്. എന്നാല്‍ സ്ഥാനമൊഴിയാന്‍ പോവുകയാണ് പ്രസാദ്. 

പകരക്കാരനെ കണ്ടെത്താനുള്ള നീക്കങ്ങളും ബിസിസിഐ തുടങ്ങികഴിഞ്ഞു.അതിനിടെ ഇന്ത്യന്‍ ടീമിലെ റിസര്‍വ് താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പ്രസാദ്. അദ്ദേഹം തുടര്‍ന്നു...''ഷമി, ബുംറ, ഇശാന്ത് എന്നിവര്‍ക്കെല്ലാം പകരക്കാരായ ബൗളര്‍മാര്‍ ഇന്ത്യക്കുണ്ട്. സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, നവ്ദീപ് സൈനി, ആവേശ് ഖാന്‍, ഇഷാന്‍ പോറല്‍, മുഹമ്മദ് സിറാജ് എന്നിവരാണ് ആ താരങ്ങള്‍. 

ബാറ്റ്‌സ്മാന്മാര്‍ക്കും പകരക്കാരുണ്ട്. കെ എല്‍ രാഹുല്‍, പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, പ്രിയങ്ക് പാഞ്ചല്‍ എന്നിവര്‍ ഏത് നിമിഷവും ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള താരങ്ങളാണ്. ഇതില്‍ ആര്‍ക്ക് വേണമെങ്കിലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാം.'' പ്രസാദ് പറഞ്ഞുനിര്‍ത്തി.

Follow Us:
Download App:
  • android
  • ios