ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി തിരക്കിലാണ് രാജ്യം മുഴുവന്‍. ദീപാവലിക്ക് മുമ്പായി ഐപിഎല്‍ ക്ലബായ മുംബൈ ഇന്ത്യന്‍സ് താരങ്ങളെയും കോച്ചിങ് സ്റ്റാഫിനെയുമെല്ലാം വിളിച്ചുകൂടി ഒരു ആഘോഷ പരിപാടി സംഘടിപ്പിച്ചു. 

മുംബൈ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി തിരക്കിലാണ് രാജ്യം മുഴുവന്‍. ദീപാവലിക്ക് മുമ്പായി ഐപിഎല്‍ ക്ലബായ മുംബൈ ഇന്ത്യന്‍സ് താരങ്ങളെയും കോച്ചിങ് സ്റ്റാഫിനെയുമെല്ലാം വിളിച്ചുകൂടി ഒരു ആഘോഷ പരിപാടി സംഘടിപ്പിച്ചു. രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സഹീര്‍ ഖാന്‍, യുവരാജ് സിങ്, മഹേല ജയവര്‍ധനെ എന്നിവരെല്ലാം ചടങ്ങിന്റെ ഭാഗമായി.

Scroll to load tweet…

ചടങ്ങിന്‍റെ ചിത്രങ്ങള്‍ മുംബൈ ഇന്ത്യന്‍സ് ഒഫിഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ടിരുന്നു. എന്നാല്‍ ചിത്രങ്ങളിലൊന്നും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഉണ്ടായിരുന്നില്ല. പരിക്കിനെ തുടര്‍ന്ന് ചികിത്സയിലാണ് താരം. ചിത്രത്തില്‍ ബുംറയെ കാണാതിരുന്നപ്പോള്‍ ഒരു ആരാധകന്റെ ചോദ്യമെത്തി. ബുംറ എവിടെ..? അദ്ദേഹം ആര്‍സിബിയിലേക്ക മാറിയതായി കരുതുന്നു...? ഇതായിരുന്നു ഒരു ആരാധകന്റെ ചോദ്യം. 

Scroll to load tweet…

എന്നാല്‍ മുംബൈ ഇന്ത്യന്‍സ് വളരെ രസകരമായി മറുപടി നല്‍കി. രോഹിത് ശര്‍മയുടെ ഒരു ജിഫ് വച്ചായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ മറുപടി. ശാന്തനായിരിക്കൂ എന്നും ജിഫില്‍ എഴുതിയിരിക്കുന്നു. മുംബൈ ഇന്ത്യന്‍സ് നല്‍കിയ മറുപടി കാണാം...