മുംബൈ: അനധികൃതമായി സ്വര്‍ണം കൈവശം വെച്ചിട്ടുണ്ടെന്ന സംശയത്തില്‍ മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം ക്രുനാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചു.

ഐപിഎല്‍ പൂര്‍ത്തിയാക്കിയശേഷം ദുബായില്‍ നിന്ന് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ മുംബൈ വിമാനത്താവളത്തിലിറങ്ങിയ ക്രുനാലിന്‍റെ കൈവശം അനധികൃതമായി സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമുണ്ടെന്ന സംശയത്തിലാണ് ഡിആര്‍ആ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഐപിഎല്ലില്‍ മുംബൈയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് ക്രുനാല്‍ പാണ്ഡ്യ. ക്രുനാലിന്‍റെ സഹോദരനായ ഹര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിനായി ദുബായില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് പോയിരുന്നു.