മോശം തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ പൃഥ്വി ഷാ (11), അജിന്‍ക്യ രഹാനെ (1) എന്നിവര്‍ തുടക്കത്തിലെ മടങ്ങി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 28 റണ്‍സ് മാത്രം. പിന്നീട് യഷസ്വി ജയ്‌സ്വാള്‍ (27)- ശ്രേയസ് അയ്യര്‍ (34) സഖ്യമാണ് ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

കൊല്‍ക്കത്ത: സയ്യിദ് മുഷ്താഖ് അലി ടി20 കിരീടം മുംബൈക്ക്. ഫൈനലില്‍ ഹിമാചലിനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചാണ് മുംബൈ കിരീടം നേടിയത്. മുംബൈയുടെ ആദ്യ കിരീടമാണത്. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹിമാചല്‍ 143 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മുംബൈ മൂന്ന് പന്തുകള്‍ ശേഷിക്കെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 31 പന്തില്‍ പുറത്താവാതെ 36 റണ്‍സെടുത്ത സര്‍ഫറാസ് ഖാനാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്.

മോശം തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ പൃഥ്വി ഷാ (11), അജിന്‍ക്യ രഹാനെ (1) എന്നിവര്‍ തുടക്കത്തിലെ മടങ്ങി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 28 റണ്‍സ് മാത്രം. പിന്നീട് യഷസ്വി ജയ്‌സ്വാള്‍ (27)- ശ്രേയസ് അയ്യര്‍ (34) സഖ്യമാണ് ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 41 റണ്‍സ് കൂട്ടിചേര്‍ത്തു. ജയ്‌സ്വാള്‍ മടങ്ങിയെങ്കിലും സര്‍ഫറാസ് ക്രീസിലെത്തിയതോടെ മുംബൈ ജയിക്കുന്ന അവസ്ഥയായി. ഇതിനിടെ ശ്രേയസിനെ പുറത്താക്കി വൈഭവ് അറോറ ഹിമാചലിന് ബ്രേക്ക് ത്രൂ നല്‍കി. ശിവം ദുബെ (7), അമിന്‍ ഹകിം ഖാന്‍ (6), ഷംസ് മുലാനി (2) എന്നിവര്‍ പെട്ടന്ന് മടങ്ങിയത് മുംബൈയെ പ്രതിരോധത്തിലാക്കി. എന്നാല്‍ തനുഷ് കൊട്യനെ (5 പന്തില്‍ 9) കൂട്ടുപിടിച്ച് സര്‍ഫറാസ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. മൂന്ന് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സര്‍ഫറാസിന്റെ ഇന്നിംഗ്‌സ്. വൈഭവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഋഷി ധവാന്‍, മായങ്ക ദാഗര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

'മെസിയും നെയ്മറും' പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമോ; പരാതിക്കാരനെതിരെ സോഷ്യൽമീഡിയയിൽ വിമർശനം

നേരത്തെ, വാലറ്റക്കാരുടെ പ്രകടനമാണ് ഹിമാചലിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. എട്ട് വിക്കറ്റുകളാണ് ഹിമാചലിന് നഷ്ടമായത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മോഹിത് അവസ്തി, തനുഷ് കൊട്യന്‍ എന്നിവരാണ് തകര്‍ത്തത്. 37 റണ്‍സ് നേടിയ ഏകാന്ത് സെന്നാണ് ഹിമാചലിന്റെ ടോപ് സ്‌കോറര്‍. മോശം തുടക്കമായിരുന്നു ഹിമാചലിന്. 9.4 ഓവറില്‍ അവര്‍ ആറിന് 58 എന്ന നിലയിലേക്ക് തകര്‍ന്നുവീണു. അങ്കുഷ് ബെയ്ന്‍സ് (4), സുമീത് വര്‍മ (8), നിഖില്‍ ഗംഗ്ത (22), നിതീഷ് ശര്‍മ (0), ഋഷി ധവാന്‍ (1), പ്രശാന്ത് ചോപ്ര (19) എന്നിവരാണ് മടങ്ങിയത്. പിന്നീട് വാലറ്റം നടത്തിയ ശ്രമമാണ് ഹിമാചലിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഏകാന്തിനൊപ്പം ആകാശ് വസിഷ്ട് (25), മായങ്ക് ദാഗര്‍ (12 പന്തില്‍ പുറത്താവാതെ 21) മികച്ച പ്രകടനം പുറത്തെടുത്തു. വൈഭവ് അറോറ (2) പുറത്താവാതെ നിന്നു.

മുംബൈ: പൃഥ്വി ഷാ, അജിന്‍ക്യ രഹാനെ, യഷസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, ഷംസ് മുലാനി, തനുഷ് കൊട്യന്‍, അമന്‍ ഹഖിം ഖാന്‍, തുഷാര്‍ ദേഷ്പാണ്ഡെ, മോഹിത് അവസ്തി. 

ഹിമാചല്‍ പ്രദേശ്: പ്രശാന്ത് ചോപ്ര, അങ്കുഷ് ബെയ്ന്‍സ്, സുമീത് വര്‍മ, അകാശ് വസിഷ്ട്, നിഖില്‍ ഗംഗ്ത, ഏകാന്ത് സെന്‍, ഋഷി ധവാന്‍ (ക്യാപ്റ്റന്‍), സിദ്ധാര്‍ത്ഥ് ശര്‍മ, മായങ്ക് ദഗര്‍, കന്‍വര്‍ അഭിനയ് സിംഗ്, വൈഭവ് അറോറ.