Asianet News MalayalamAsianet News Malayalam

ക്രിക്കറ്റിന് മാത്രമെ ഇന്ത്യ- പാക് നയതന്ത്ര ബന്ധം സുഗമമാക്കാന്‍ സാധിക്കുവെന്ന് മുഷ്താഖ് അഹമ്മദ്

ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണമെന്ന് മിക്കവാറും ആരാധകരും. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ക്രിക്കറ്റ് പരമ്പരകള്‍ നിര്‍ത്തിവച്ചത്.

mushtaq ahmed on  india pak cricket series
Author
Abu Dhabi - United Arab Emirates, First Published Nov 17, 2019, 11:45 PM IST

അബുദാബി: ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണമെന്ന് മിക്കവാറും ആരാധകരും. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ക്രിക്കറ്റ് പരമ്പരകള്‍ നിര്‍ത്തിവച്ചത്. എന്നാല്‍ മുന്‍ പാക് സ്പിന്നര്‍ മുഷ്താഖ് അഹമ്മദ് പറയുന്നത് ക്രിക്കറ്റിന് മാത്രമേ ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം നല്ലരീതിയില്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂവെന്നാണ്. 

അബുദാബിയില്‍ നടക്കുന്ന ടി10 ടൂര്‍ണമെന്റിനിടെ സംസാരിക്കുകയായിരുന്നു മുന്‍ പാക് സ്പിന്നര്‍. അദ്ദേഹം തുടര്‍ന്നു... ''ക്രിക്കറ്റ് സ്‌നേഹം കൊണ്ടുവരും. ഇന്ത്യയും പാകിസ്ഥാനും പരമ്പരകള്‍ കളിക്കണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. ആഷസിനേക്കാള്‍ മികച്ചതാണ് ഇന്ത്യ- പാകിസ്ഥാന്‍ പരമ്പര. ഇരു രാജ്യങ്ങളും ക്രിക്കറ്റ് കളി്ക്കാന്‍ തുടങ്ങിയാല്‍ പിന്നീടുള്ള ചര്‍ച്ചകളെല്ലാം എളുപ്പമാവും.'' അദ്ദേഹം പറഞ്ഞുനിര്‍ത്തി. 

നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലാണ് ഇരുവരും അവസാനമായി കളിച്ചത്.

Follow Us:
Download App:
  • android
  • ios