ന്യൂസിലന്‍ഡിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ബൌളിംഗ് നിരയ്ക്ക് സ്വിങ് കാര്യമായൊന്നും ലഭിക്കാതിരുന്നതാണ് നാസർ ഹുസൈന്‍റെ ഈ ആവശ്യത്തിന് കാരണം.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യ പരിചയസമ്പന്നനായ പേസർ ഭുവനേശ്വർ കുമാറിനെ ഉള്‍പ്പെടുത്തണമെന്ന് നാസർ ഹുസൈന്‍. ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി, ജസ്‍പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവർ ടീമിലുള്ളപ്പോഴാണ് ഭുവി കൂടെ ഇന്ത്യക്ക് ആവശ്യമാണെന്ന് ഇംഗ്ലീഷ് മുന്‍ നായകന്‍ പറയുന്നത്. ന്യൂസിലന്‍ഡിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ബൌളിംഗ് നിരയ്ക്ക് സ്വിങ് കാര്യമായൊന്നും ലഭിക്കാതിരുന്നതാണ് നാസർ ഹുസൈന്‍റെ ഈ ആവശ്യത്തിന് കാരണം. 

'ഭുവനേശ്വർ കുമാറിനെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തണം. പരിക്കിന്‍റെ ആശങ്കകളുണ്ടെങ്കിലും രണ്ടോ മൂന്നോ ടെസ്റ്റുകള്‍ കളിക്കാനായാല്‍ ടീമിന് വലിയ പ്രയോജനമുണ്ടാകും. ഇംഗ്ലണ്ടിലെ സാഹചര്യം ഭുവിക്ക് അനുകൂലമാണ്. ഒരു സ്വിങ് ബൌളറെ ടീം ഇന്ത്യ മിസ് ചെയ്യുന്നുണ്ടെന്ന് നമുക്കറിയാം' എന്നും നാസർ ഹുസൈന്‍ പറഞ്ഞു. 

ഇംഗ്ലണ്ടില്‍ മികച്ച റെക്കോർഡുള്ള പേസറാണ് ഭുവനേശ്വർ കുമാർ. അഞ്ച് ടെസ്റ്റുകള്‍ കളിച്ചപ്പോള്‍ 26.63 ശരാശരിയില്‍ 19 വിക്കറ്റ് വീഴ്ത്താനായി. രണ്ട് അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ ഉള്‍പ്പടെയാണിത്. 82 റണ്‍സിന് ആറ് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. 2014 പര്യടനത്തിലായിരുന്നു ഈ മികവ്. എന്നാല്‍ 2018ല്‍ ഇന്ത്യന്‍ ടീം നടത്തിയ പര്യടനത്തില്‍ ഭുവിയുണ്ടായിരുന്നില്ല. 

ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യന്‍ സീനിയർ ടീം നിലവില്‍ ഇംഗ്ലണ്ടിലുണ്ട്. ഭുവനേശ്വറിനെ അയക്കാനുള്ള സാധ്യതകള്‍ വിരളമാണ്. പരിക്കിന്‍റെ പ്രതിസന്ധി വന്നാലും ഉമേഷ് യാദവിനെയും മുഹമ്മദ് സിറാജിനെയും ഷാര്‍ദുല്‍ താക്കൂറിനേയും ടീമിന് ഉപയോഗിക്കാന്‍ കഴിയുന്നതിനാലാണിത്. റിസർവ് താരങ്ങളായി പ്രസിദ്ധ് കൃഷ്ണയും ആവേഷ് ഖാനും അർസാന്‍ നാഗസ്വല്ലയും ടീമിനൊപ്പവുമുണ്ട്. അതേസമയം ശ്രീലങ്കന്‍ പര്യടനത്തിനുള്ള ലിമിറ്റഡ് ഓവർ ടീമിലുണ്ട് ഭുവി. 

ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്. 

അയാൾ പ്രതിഭയുടെ സ്വർണഖനി, ഇന്ത്യൻ യുവതാരത്തെക്കുറിച്ച് ​ഗ്രെയിം സ്വാൻ

ബാറ്റിം​ഗ് മെച്ചപ്പെട്ടില്ലെങ്കിൽ ഇന്ത്യക്ക് മുന്നിൽ ഇം​ഗ്ലണ്ട് പാടുപെടുമെന്ന് മൈക്കൽ വോൺ‌

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona